You are Here : Home / വെളളിത്തിര

ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല

Text Size  

Story Dated: Tuesday, September 04, 2018 12:16 hrs EDT

കോമഡി താരം എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്നവരില്‍ ഒരാളാണ് ഹരീശ്രീ അശോകന്‍. നടന വിസിമയത്തില്‍ പ്രേക്ഷകരെ അതിശയിപ്പിച്ച മഹാനടന്‍ ഇപ്പോള്‍ സംവിധായകനെന്ന നിലക്കും രംഗപ്രവേശനം ചെയ്യാനൊരുങ്ങുകയാണ്. അശോകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയത് ദിലീപ് അടക്കമുള്ള താരനിരയാണ്. തന്റെ പ്രസംഗത്തിനിടയില്‍ ദിലീപ് ഹരീശ്രീ അശോകനുമായുള്ള ആത്മബന്ധം ഓര്‍ത്തെടുത്തു.

'കോളജില്‍ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനില്‍ മിമിക്രി ആര്‍ടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാന്‍ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകന്‍ എന്ന കലാകാരനെക്കുറിച്ച്‌. അടുത്ത് അറിയില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവില്‍ അത്ഭുതപ്പെട്ടുപോയി.'

ദിലീപിന്റെ വാക്കുകള്‍;

'അങ്ങനെ ഒരുദിവസം അശോകന്‍ ചേട്ടന്‍ എന്റെ വീട്ടില്‍ വന്നു. എന്നെക്കുറിച്ച്‌ ജോര്‍ജും സന്തോഷും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകന്‍ ചേട്ടന്‍ ചോദിച്ചു. സത്യത്തില്‍ എന്റെ കലാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയില്‍ പിന്നീട് നാലരവര്‍ഷം. ജീവിതത്തില്‍ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തില്‍ അപതാളത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന എന്നെ താളത്തില്‍ ജീവിക്കാന്‍ പഠിപ്പിച്ചത് അശോകന്‍ ചേട്ടനാണ്.

അശോകന്‍ ചേട്ടന് എന്റെ ജീവിതത്തില്‍ ഒരുപാട് സ്ഥാനങ്ങളുണ്ട്.' 'സംവിധാനം പഠിക്കാന്‍ പോയത് ഞാനാണെങ്കിലും എന്റെ സുഹൃത്തുക്കളും സഹോദരസ്ഥാനത്തുള്ളവരൊക്കെയാണ് സംവിധായകരാകുന്നത്. വലിയ സന്തോഷം. അശോകന്‍ ചേട്ടനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. കൂടെ അഭിനയിക്കുമ്ബോള്‍ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകന്‍ ചേട്ടന്‍. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.'

മേജര്‍ രവി, ജോഷി, ടിനി ടോം, നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍, കുഞ്ചന്‍, അബു സലിം തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ പൂജയ്ക്ക് എത്തിയിരുന്നു. സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മം സംവിധായകന്‍ ജോഷി നിര്‍വഹിച്ചു. സംവിധായകന്‍ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ പേര് ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ്.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബിജു കുട്ടന്‍, അശ്വിന്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയന്‍,ടിനി ടോം,സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, ഷിജു, കുഞ്ചന്‍, സുരേഷ് കൃഷ്ണ, നന്ദലാല്‍, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, ബൈജു സന്തോഷ്, അബു സലീം, ജോണ്‍ കൈപ്പള്ളില്‍, ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബൈജു, മാല പാര്‍വതി, ശോഭ മോഹന്‍, രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

രഞ്ജിത്ത് ,ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍,വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ സംഗീതം പകരും.

 

Dailyhunt

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More