You are Here : Home / വെളളിത്തിര

അനുഷ്ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് രോഗം

Text Size  

Story Dated: Friday, September 14, 2018 04:59 hrs UTC

ബോളിവുഡിലെ താരമായ അനുഷ്ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്. പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്നു അനുഷ്‌ക. എന്നാല്‍ രോഗം സ്ഥിരീകരിച്ചതോടെ താരം പൂര്‍ണ്ണ വിശ്രമത്തിനായി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
 
ഈ വിവരം പുറത്തറിഞ്ഞതോടെ നിരവധിപേരാണ് അനുഷ്‌കയ്ക്ക് സോഷ്യല്‍ മീഡിയയയിലൂടെ പിന്തുണ അറിയിച്ച്‌ രംഗത്തെത്തുന്നത്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള കാരണം.
 
എന്നാല്‍ എല്ലാതരം ബള്‍ജിങ് ഡിസ്‌ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുകളോ ഉണ്ടാകണമെന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More