You are Here : Home / വെളളിത്തിര

ഇത് ടോവിനോയുടെ കരിയർ ഹിറ്റ്

Text Size  

Story Dated: Saturday, September 15, 2018 03:47 hrs UTC

 
ടോവിനോ തോമസ് പ്രധാനവേഷത്തില്‍ എത്തിയ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി അതിവേഗതയിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതാപികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തീവണ്ടി തന്റെ അഭിനയജീവിതത്തിലെ വലിയൊരു വിജയമാക്കി തീര്‍ത്തതില്‍ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ടൊവീനോ. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടന്‍ നന്ദി പറഞ്ഞത്. ലൈവില്‍ വന്നു നന്ദി പറയണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്നും നാട്ടില്‍വന്ന് ഏവരെയും കാണാമെന്നും ടൊവീനോ പറഞ്ഞു.
 
 
 
ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മാണം.
 
https://www.facebook.com/ActorTovinoThomas/videos/693055084390555/
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.