You are Here : Home / വെളളിത്തിര

ഞാന്‍ നസ്രിയയുടെ കട്ട ഫാൻ

Text Size  

Story Dated: Friday, October 05, 2018 03:48 hrs UTC

അമല്‍ നീരദ് ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. നസ്രിയ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് വരത്തന്‍. ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20 നായിരുന്നു റിലീസിനെത്തിയത്. ചിത്രം കോടികളാണ് വാരിക്കൂട്ടുന്നത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ാന്നാണ് വരത്തന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നസ്രിയ പാടിയ പാട്ടുകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.പുതിയൊരു പാതയില്‍... തുടങ്ങുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്രിയ ആലപിച്ച പുതിയൊരു പാതയില്‍ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.നസ്രിയ പറഞ്ഞപ്പോളാണ് ഞാന്‍ അറിയുന്നത്, ഈ സിനിമയില്‍ അവള്‍ പാടുന്നുണ്ടെന്ന്. ഞാന്‍ നസ്രിയയുടെ ആരാധകനാണ്. അവള്‍ വീട്ടിലും പാടാറുണ്ട് എന്ന് ഫഹദ് പറയുന്നു ബിരിയാണി വിളമ്ബാന്‍ മാത്രമാണ് സെറ്റില്‍ ഇടപെടാറുണ്ടായിരുന്നത്. വേറൊരു പ്രശ്നത്തിനും വന്നിട്ടില്ല.

അതിനാല്‍ ഇൗ നി‍ര്‍മ്മാതാവിനെ ഒപ്പം ഇനിയും സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഫഹദ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More