You are Here : Home / വെളളിത്തിര

പാർവതി രണ്ടും കല്പിച്ചു് ......

Text Size  

Story Dated: Saturday, October 06, 2018 10:29 hrs EDT

മലയാള സിനിമയില്‍ അമ്മയായും സഹനടിയായും മിന്നിത്തിളങ്ങുന്ന താരമാണ് മാലാ പാര്‍വതി. എന്നാല്‍ ഇനി ആ കഥാപാത്രങ്ങള്‍ക്ക് മാലയെ വിളിക്കേണ്ട. ഗംഭീര മേക്കോവറാണ് മാലാ നടത്തിയിരിക്കുന്നത്. ഒരു നായികയുടെ വേഷം തന്നെ മാലാ പാര്‍വതിക്ക് നല്‍കാവുന്നതാണ്. നാടന്‍ ലുക്കിലായിരുന്ന മാലാ പാര്‍വതി മുടിമുറിച്ചും വസ്ത്രധാരണത്തിലും മാറ്റം വരുത്തി മോഡേണ്‍ ലുക്കിലായിരിക്കുകയാണ്.സിനിമാരംഗത്തെ പ്രശസ്ത ബ്യൂട്ടീഷന്‍ അനിലാ ജോസഫ് ആണ് മാലാ പാര്‍വതിയുടെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. സ്വകാര്യ ചടങ്ങിന് പോകുന്നതിന് മുന്നോടിയായിരുന്നു മാലാ പാര്‍വതിയുടെ ഒരുക്കം.

മാലാ പാര്‍വതിയുടെ വാക്കുകള്‍:

അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച്‌ ഞാന്‍ ആദ്യം കേള്‍ക്കുമ്ബോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമായി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി. എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകള്‍ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു.

ഷഹനാസിന്റെ sha clove ഉം sha silk ഉം മിക്സ് ചെയ്ത് ഇട്ടാല്‍ മതി എന്ന് ആന്റി പറഞ്ഞു. ഇടയ്ക്ക് ഒരു ക്ലീന്‍ അപ്പും. എത്ര നിര്‍ബന്ധിച്ചാലും ഫേഷ്യല്‍ ചെയ്ത് തരില്ലായിരുന്നു. പാര്‍വതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു.

സിനിമാ താരങ്ങളില്‍ പലരെയും ഞാന്‍ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത്. പാര്‍വതി, മോനിഷ തുടങ്ങി എത്രയോ പേര്‍. അന്ന് എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആന്റീടെ ബ്യൂട്ടി പാര്‍ലറിന്റെ പ്രത്യേകതകളും, ട്രീറ്റ്മെന്റിന്റെ ശ്രദ്ധയും, ആന്റിടെ ബ്രൈഡല്‍ മേക്കപ്പും ഏറ്റവും പോപ്പുലര്‍ ആകണമെന്ന്. പക്ഷേ ഇടയ്ക്ക് വച്ച്‌ അവിടെ പോകാന്‍ തോന്നുമായിരുന്നില്ല. പല കാരണങ്ങള്‍ കൊണ്ടാണ്. പലപ്പോഴും ആന്റിയുടെ ശ്രദ്ധ കുറഞ്ഞത് പോലെയും തോന്നിയിരുന്നു.

ജീനിയസുകള്‍ക്ക് തോല്‍വി ഇല്ല എന്ന് തെളിയിച്ച്‌ കൊണ്ട് ആന്റി ഒരു തിരിച്ച്‌ വരവു നടത്തി. 4.7 ആണ് പാര്‍ലറിന്റെ റേറ്റിങ്ങ്! എന്നല്ല ആ ബ്യൂട്ടി പാര്‍ലര്‍ പുതുക്കി പണിത് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡര്‍ഡിലാക്കി! ഇന്നവിടെ പോയി.സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. 32
വര്‍ഷത്തെ ബന്ധം! ആന്റീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നതാണ് ബസത്തില്‍ വന്ന ഒരേ ഒരു മാറ്റം.

ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാര്‍ലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടില്‍ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന.ചിരിച്ചും തമാശ പറഞ്ഞും സ്നേഹം മാത്രം തരുന്ന.. ഒരു confident human being ആണ് എനിക്ക് ആന്റി. സ്പെഷല്‍ വ്യക്തി.

ഏത് ഷൂട്ടിന് പോകുമ്ബോഴും അവിടെ പോയിട്ട് പോയാല്‍ ഒരു കോണ്‍ഫിഡന്‍സ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യല്‍.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാര്‍വതി ചേച്ചിയെന്ന് വിളിച്ച്‌ കുശലം പറഞ്ഞ് കൂടെ നില്‍ക്കും. അവിടെ നിന്നിറങ്ങുമ്ബോള്‍ ഒരു സന്തോഷമാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More