You are Here : Home / വെളളിത്തിര

മുകേഷേട്ടൻ നുണ പറയില്ല

Text Size  

Story Dated: Thursday, October 11, 2018 12:09 hrs EDT

മീ ടു ക്യാമ്ബയിന്റെ ഭാഗമായി നടക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുകയാണ് നടനും എം എല്‍ എയുമായ മുകേഷ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സംഭവത്തെക്കുറിച്ച്‌ സിനിമാ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ ചര്ച്ചയകുമ്ബോള്‍ ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ്‌ ഭാര്യ മേതില്‍ ദേവിക.

മീ ടു കാമ്ബയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടു ക്യാമ്ബയിന് എല്ലാവിധ പിന്തുണയുണ്ടെന്നും തുറന്നു പറഞ്ഞ ദേവിക മുകേഷുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലയെന്നു വ്യക്തമാക്കി.'മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്.

പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്ബയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം' അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More