You are Here : Home / വെളളിത്തിര

മസിലളിയന്‍ ജീവിതത്തിലും രക്ഷകനായി ...

Text Size  

Story Dated: Monday, November 12, 2018 03:24 hrs UTC

മലയാള സിനിമയിലെ മസില്‍മാന്‍ ആരെന്ന് ചോദിച്ചാല്‍ കണ്ണടച്ച്‌ ഉത്തരം പറയാന്‍ ഉണ്ണി മുകുന്ദനാണെന്ന്. ഫിറ്റ്നസില്‍ അതീവ ശ്രദ്ധാലുവാണ് ഉണ്ണി മുകുന്ദന്‍. വിക്രമാദിത്യന്‍ സിനിമയില്‍ ഉണ്ണി മുകുന്ദനെ ദുല്‍ഖറിന്റെ കഥാപാത്രം മസിലളിയന്‍ എന്നു തമാശയ്ക്ക് വിളിക്കുന്നുണ്ട്. ഇതിനുശേഷം ഉണ്ണിയുടെ ആരാധകര്‍ താരത്തെ സ്നേഹത്തോടെ മസിലളിയന്‍ എന്നു വിളിച്ചു തുടങ്ങി.
 
സിനിമയില്‍ കളിയാക്കി വിളിച്ചതാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ണി മുകുന്ദന്റെ മസില്‍ പവര്‍ തുണയായത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ്. പാലക്കാട് എന്‍എന്‍എസ് എന്‍ജിനീയറിങ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉണ്ണി മുകുന്ദന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകനായത്.
ഉണ്ണിയെ ഒരു നോക്ക് കാണാനായി വിദ്യാര്‍ത്ഥികളുടെ വലിയൊരു കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ വേലി കെട്ടിയിരുന്നു. വിദ്യാര്‍ത്ഥികളെ കണ്ടതും അവര്‍ക്ക് കൈ കൊടുക്കുന്നതിനായി ഉണ്ണി മുന്നോട്ടുവന്നു. ഇതുകണ്ടതും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച്‌ മുന്നോട്ടുവന്നു. വേലിക്കെട്ടോടെ വിദ്യാര്‍ത്ഥികള്‍ താഴെ വീഴാന്‍ തുടങ്ങവേ ഉണ്ണി മുകുന്ദന്‍ ഒറ്റയ്ക്ക് താങ്ങി നിര്‍ത്തി. നിറഞ്ഞ കൈയ്യടിയോടെയാണ് മറ്റു വിദ്യാര്‍ത്ഥികള്‍ താരത്തെ ഈ പ്രവൃത്തി ഏറ്റെടുത്തത്.
 
 
ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. "നിങ്ങളെ താങ്ങാന്‍ എന്റെ ചുമലുണ്ട്. എന്റെ ചുറ്റിലുളളവരെ താഴെ വീഴാന്‍ ഞാനൊരിക്കലും സമ്മതിക്കില്ല"​ എന്ന് എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ അയച്ചുകൊടുത്ത വീഡിയോ ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.