You are Here : Home / വെളളിത്തിര

അമലയ്ക്ക് വീണ്ടും കല്യാണം ?

Text Size  

Story Dated: Wednesday, November 28, 2018 09:55 hrs EST

അമല പോളും തമിഴ് താരം വിഷ്ണു വിശാലും വിവാഹിതരാവുന്നു എന്ന വാര്‍ത്തകളാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച 'രാക്ഷസന്‍' എന്ന ചിത്രം സൂപ്പര്‍ഹിറ്റാവുകയും ഇരുവരുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് വിവാഹവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 'രാക്ഷസന്‍' എന്ന ചിത്രത്തിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്കു പുറത്തെ രണ്ടുപേരുടെയും സൗഹൃദവുമൊക്കെ ഗോസിപ്പിന് ആക്കം കൂട്ടി.
 
ഈ നവംബറില്‍ മുന്‍ഭാര്യ രഞ്ജിനി നടരാജുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിഷ്ണു വിശാല്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. അതോടെ വിഷ്ണു വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും, ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാവും എന്ന രീതിയിലേക്ക് അഭ്യൂഹങ്ങള്‍ ശക്തമായി. സംവിധായകന്‍ എ.എല്‍.വിജയ്‌യുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ അമല പോള്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നു എന്നും മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു.
 
എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് വിഷ്ണു വിശാല്‍. അമല പോളും താനും വിവാഹിതരാവാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിക്കുകയാണ് താരം. "എന്തൊരു വിചിത്രമായ വാര്‍ത്തയാണ്. കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്. വെറുതെ ഇത്തരം വാര്‍ത്തകള്‍ എഴുതിപ്പിടിപ്പിക്കരുത്, പ്ലീസ്" വിശാല്‍ വാര്‍ത്തകളോട് പ്രതികരിക്കുന്നു.
 
 
തന്റെ പുതിയ ചിത്രം 'സില്‍ക്കുവാര്‍പെട്ടി സിങ്കം' എന്ന ചിത്രത്തിന്റെ റിലീസിന്റെ തിരിക്കിലാണ് വിഷ്ണു ഇപ്പോള്‍. 'അതോ അന്ത പറവയ് പോലെ', 'ആടൈ', 'ആടുജീവിതം' തുടങ്ങിയ ചിത്രങ്ങളാണ് അമലയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More