You are Here : Home / വെളളിത്തിര

ദീപിക ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ?

Text Size  

Story Dated: Wednesday, November 28, 2018 10:03 hrs EST

ദീപികയുമായി പ്രണയത്തിലായി ആറു മാസം കൊണ്ടുതന്നെ, തന്റെ ജീവിതത്തിലെ പെണ്‍കുട്ടി ദീപികയായിരിക്കുമെന്ന് താന്‍ തീരുമാനിച്ചിരുന്നെന്നും ദീപിക വിവാഹത്തിന് സമ്മതിക്കാനായി കാത്തിരിക്കുകയായിരുന്നെന്നും രണ്‍വീര്‍ സിങ്. വിവാഹത്തിനു ശേഷം ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍വീര്‍. ദീപികയെ പങ്കാളിയായി ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്ന രണ്‍വീര്‍, മില്ലേനിയത്തിലെ ഹസ്ബെന്റ് എന്നാണ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.
 
"ദീപികയുടെ ഭര്‍ത്താവാകാന്‍ ഞാന്‍ വളരെ മുന്‍പ് തന്നെ തയ്യാറായിരുന്നു. റിലേഷന്‍ഷിപ്പിലായി ആറുമാസം കൊണ്ടു തന്നെ ഞാന്‍ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആ പെണ്‍കുട്ടി അവളാണ്. ഞാന്‍ ഞങ്ങളുടെ ബന്ധത്തെ പരിപാലിച്ചു. അവള്‍ അത്രയും സ്നേഹമുള്ളവളും നല്ലവളുമാണ്. പ്രകൃതിയുടെ ശക്തിയാണ്. വിവാഹത്തെ കുറിച്ച്‌ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഗൗരവമായി തന്നെ ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു, ദീപിക റെഡിയാവാന്‍ കാത്തിരിക്കുകയായിരുന്നു," രണ്‍വീര്‍ പറയുന്നു.
 
ദീപികയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഇറ്റലിയിലെ ലേക്ക് കൊമോയില്‍ വച്ച്‌ വിവാഹിതരായതെന്നും വിവാഹത്തെ കുറിച്ച്‌ ദീപികയ്ക്കുള്ള കാഴ്ചപ്പാടുകള്‍ സഫലമാക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും ദീപികയുടെ സന്തോഷത്തിലാണ് തന്റെ സന്തോഷമിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 
 
"ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്," എന്നാണ് രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബൈയില്‍ ഒരുക്കിയ വിവാഹ സത്കാരപാര്‍ട്ടിയ്ക്കിടെ രണ്‍വീര്‍ ദീപികയെ വിശേേഷിപ്പിച്ചത്. തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാര്‍ട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാന്‍ എന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More