You are Here : Home / വെളളിത്തിര

പണ്ട് സര്‍ക്കസില്‍ ആയിരുന്നോ?'

Text Size  

Story Dated: Wednesday, November 28, 2018 10:07 hrs EST

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് എന്തിനാടാ സിക്സ് പാക്ക് എന്നു ചോദിച്ച തട്ടത്തിന്‍മറയ ത്തിലെ വിനോദിന്റെ കാലം അല്ലിത്, താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം ഫിറ്റ്നസ്സ് കണ്ട് പ്രചോദനം ഉള്‍കൊണ്ട് ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം ഏറെ പ്രാധാനം നല്‍കുകയാണ് ഇന്നത്തെ യൂത്ത്. സിക്സ് പാക്കിനേക്കാളും ബോഡി ഫിറ്റ്‌നെസ്സിനു പ്രാധാന്യം നല്‍കുന്ന ശരീര സൗന്ദര്യ ആരാധകര്‍ക്കു മുന്നിലേക്ക് തന്റെ 'ജിം കസര്‍ത്തുക്കളുടെ വീഡിയോ പങ്കുവെയ്ക്കുകയാണ് ടൊവിനോ തോമസ്.
 
 
വര്‍ക്ക് ഔട്ടിനു ശേഷമുള്ള കിറുക്കുകള്‍, കരുത്ത് പരീക്ഷണം തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് സ്ട്രെങ്ത്തും ഫിറ്റ്നസ്സും വെളിവാക്കുന്ന വീഡിയോ ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളെക്സിബിള്‍ ആയ മൂവ്മെന്റുകളോടെ തല കീഴായി തൂങ്ങി കിടക്കുകയും കസര്‍ത്തുകള്‍ കാണിക്കുകയുമാണ് താരം വീഡിയോയില്‍. ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വര്‍ക്ക് ഔട്ട് വീഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും സജീവമാണ്.
 
'അത്രേം സിഗരറ്റ് വലിച്ചിട്ടു ചെയ്യുന്നത് കണ്ടോ, അമ്ബോ സ്റ്റാമിന', 'ജംബ്ബോ സര്‍ക്കസുകാര്‍ കാണേണ്ട, കൊത്തികൊണ്ടുപോകും', 'പണ്ട് സര്‍ക്കസില്‍ ആയിരുന്നോ?','പീറ്റര്‍ ഹെയ്നു അയച്ചു കൊടുക്കൂ ചേട്ടാ, പുള്ളി ഇതൊക്കെ കണ്ട് പഠിക്കട്ടെ', 'ഒരു പ്രതേകതരം ജീവിതമാണല്ലേ?', 'ചുമ്മാതാണോ ഓരോ സിനിമയിലും തല കീഴെ കെട്ടിത്തൂക്കുന്നത്?', 'നിങ്ങള്‍ റബ്ബര്‍ പാല്‍ ആണോ കുടിക്കണെ?? എജ്ജാതി മനുഷ്യന്‍!' എന്നിങ്ങനെ രസകരമായ കമന്റുകളാണ് ആരാധകര്‍ താരത്തിനു നല്‍കിയിരിക്കുന്നത്.
 
ഫിറ്റ്നെസ്സില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ഫിറ്റ്നസ്സ് ഫ്രീക്കാണ് ടൊവിനോ. തന്റെ വര്‍ക്ക് ഔട്ട്, ഫിറ്റ്നസ്സ് സംബന്ധിയായ ചിത്രങ്ങളും വീഡിയോകളും ടൊവിനോ മുന്‍പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More