You are Here : Home / വെളളിത്തിര

ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയം തോന്നി.......

Text Size  

Story Dated: Saturday, December 01, 2018 10:00 hrs EST

തനിക്ക് ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി അനുസിത്താര. എന്നാല്‍ അത് ആരോടാണെന്നാണ് ആരാധകരുടെ സംശയം. സിനിമാ നടന്മാരാടാണോ എന്നാണ് ആരാധകര്‍ അദ്യം ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് അനു സിത്താര പറയുന്നു.

ഭര്‍ത്താവ് വിഷ്ണുവേട്ടനോടാണ് ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയം തോന്നിയതെന്നും അനു പറയുന്നു. ഇഷ്ടപ്പെടാത്ത സിനിമകളെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളെക്കുറിച്ച്‌ കുറ്റബോധം തോന്നിയിട്ടില്ലെന്നും അതെല്ലാം തനിക്ക് വന്ന അവസരങ്ങളായി കാണുന്നുവെന്നും ഈ കടുത്ത മമ്മൂട്ടി ഫാന്‍ പറയുന്നു. അഭിമുഖങ്ങളില്‍ ചിലപ്പോള്‍ നുണപറയേണ്ടി വരാറുണ്ടെന്നും അനു പറയുന്നു.

ഇതുവരെ സിനിമകളൊന്നും കണ്ട് ഉറങ്ങേണ്ടി വന്നിട്ടില്ല. ചെറുപ്പത്തില്‍ ടൂത്ത് ബ്രഷ് മാറി ഉപയോഗിച്ചിട്ടുണ്ടെന്നും അനു പറയുന്നു. അത് അനുജത്തിയുടെ ടൂത്ത് ബ്രഷായിരുന്നുവെന്നും നടി അനുസിതാര പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More