You are Here : Home / വെളളിത്തിര

സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറെന്ന് പൊന്നമ്മ ബാബു

Text Size  

Story Dated: Wednesday, December 05, 2018 09:55 hrs EST

സിനിമ താരം സേതുലക്ഷ്മിയുടെ മകന്‍ കിഷോറിന് വൃക്ക നല്‍കാന്‍ തയ്യാറെന്ന് നടി പൊന്നമ്മ ബാബു.ഇരു വൃക്കകളും തകരാറിലായ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണെമെന്ന് അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞ ദിവസമാണ് സേതു ലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സഹായം നല്‍കി രംഗത്തെത്തി.
 
 
 
ഇപ്പോളിതാ കിഡ്‌നി ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരമായ പൊന്നമ്മ ബാബു. ഒരു പ്രമുഖ ഓണ്‍ലൈനോട് ആണ് ഇത് സംബന്ധിച്ച്‌ സേതുലക്ഷ്മിയും പൊന്നമ്മ ബാബുവും പ്രതികരിച്ചത്.
 
 
 
ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ എന്നാണ് പൊന്നമ്മ ബാബു പ്രതികരിച്ചത്. വാര്‍ത്തയാക്കാന്‍മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ, അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്, പൊന്നമ്മ ബാബു പറഞ്ഞു.
 
 
 
താനിത് പറയുമ്ബോള്‍ സേതുചേച്ചി പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല.
 
 
 
എനിക്കു വയസൊക്കെയായില്ലേ. എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുേയും ദൈവത്തിന്റേയും കൈയ്യില്‍ താരം പറഞ്ഞു നിര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More