You are Here : Home / വെളളിത്തിര

ജയലളിതയായി നിത്യ മേനോൻ

Text Size  

Story Dated: Wednesday, December 05, 2018 09:58 hrs EST

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന അയണ്‍ ലേഡിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയലളിതയുമായി നിത്യമേനോന് അസാധാരണമായ രൂപസാദൃശ്യമാണ്. മുഖത്തിന്റെ സാദൃശ്യം കൂടാതെ ജയലളിത ധരിക്കാറുളളത് പോലെ വെളുത്ത സാരിയും നിത്യ ധരിച്ചിട്ടുണ്ട്. പ്രിയദര്‍ശിനിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
 
പുരട്ച്ചി തലൈവിയായി സ്‌ക്രീനിലെത്തുന്നത് നിത്യമേനോനാണ്. പ്രിയദര്‍ശിനിയാണ് ദ അയണ്‍ ലേഡി എന്ന ഈ ചിത്രത്തിന്റെ സംവിധായിക. ജയലളിത അഭിനയിച്ച ആദ്യ ചിത്രം 'വെണ്‍നിറ ആടൈ' മുതല്‍ അപ്പോളൊ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള പുരട്ച്ചി തലൈവിയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയലളിതയുടെ നിരവധി ചിത്രങ്ങളില്‍ അവതരിപ്പിച്ച കോടമ്ബാക്കം സെറ്റിട്ട് ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രിയദര്‍ശിനി പറയുന്നു.
 
ജയലളിതയുടെ 68 വര്‍ഷങ്ങള്‍ സിനിമയാക്കുമ്ബോള്‍ പല സ്ഥലങ്ങളും സെറ്റിടേണ്ടി വരും. ബ്ലാക്ക് ആന്റ് വൈറ്റായി തുടങ്ങുന്ന ചിത്രം പിന്നീട് കളറിലേക്ക് മാറുന്ന രീതിയിലാണ് ചിത്രീകരണം ഉദ്ദേശിക്കുന്നത്.
 
ജലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേസമയം, എഎല്‍ വിജയിന്റെ സംവിധാനത്തില്‍ ജയലളിതയുടെ ജീവിതം മുന്‍നിര്‍ത്തിയുള്ള മറ്റൊരു ബയോപിക് ഒരുങ്ങുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More