You are Here : Home / വെളളിത്തിര

ചാർമിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയില്‍

Text Size  

Story Dated: Monday, December 31, 2018 09:29 hrs EST

നടന്‍ കിഷോര്‍ സത്യയുമായുള്ള രഹസ്യ വിവാഹവും വിവാഹ മോചനവും മൂലം വിവാദത്തിലായ തെന്നിന്ത്യന്‍ താരമാണ് ചാര്‍മിള. കാബൂളിവാല എന്ന ചിത്രത്തില്‍ നായികയായി എത്തിയ ചാര്‍മിള ഒരുകാലത്ത് തെന്നിന്ത്യയില്‍ തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതം കടുത്ത പ്രതിസന്ധിയില്‍ ആണെന്ന വെളിപ്പെടുത്തലുമായി താരം.
 
 
 
തമിഴ്‌നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവില്‍ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിക്കുന്ന ചാര്‍മിള ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ദുരന്ത ജീവിതത്തെക്കുറിച്ച്‌ തുറന്നു പറയുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ജീവിക്കുന്ന താരം അതിനെക്കുറിച്ച്‌ പറയുന്നതിങ്ങനെ…
 
 
 
'രാജേഷുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച്‌ അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാന്‍ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു വിശ്വാസമായില്ല. എന്നെ അന്വേഷിച്ച്‌ ആളുകളെത്തുമ്ബോള്‍ അയാള്‍ക്ക് സംശയമാണ്. മുകളില്‍ വന്ന് അയാള്‍ എത്തിനോക്കും. നായ്ക്കളെ അയാള്‍ക്കിഷ്ടമല്ല. പക്ഷേ മോന് നായയെ ഇഷ്ടമാണ്. അവനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി ഒരു നായയെ വളര്‍ത്തുന്നുണ്ട്. രണ്ടു മുറികളിലൊന്നിലാണ് നായയെ വളര്‍ത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം പുറത്തു കൊണ്ടു പോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം. സിനിമകള്‍ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വര്‍ക്ക് അടുപ്പിച്ച്‌ കിട്ടിയാല്‍ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാല്‍ സ്ഥിരവരുമാനം ലഭിക്കുമായിരുന്നു'
 
 
 
'മകന്‍ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകര്‍ത്തത്. ഒന്‍പതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ല‌ൈനായി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടന്‍ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂള്‍ ഫീസ് മുടങ്ങുന്നില്ല' ചാര്‍മിള വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More