You are Here : Home / വെളളിത്തിര

ലാലും ശ്രീനിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല

Text Size  

Story Dated: Wednesday, January 09, 2019 10:51 hrs EST

ലയാളത്തിലെ ഹിറ്റുകളുടെ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം. പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇവരുടെ കൂട്ടുകെട്ടിലെത്തിയ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രം തീയേറ്ററില്‍ നിറഞ്ഞോടുകയാണ്. ഈ ടീമിനൊപ്പം മോഹന്‍ലാലും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

'ഞാന്‍ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

''മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്‌സ്‌ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.

''ഫഹദിന്റെ കഥാപാത്രം 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്ബോള്‍ 'അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും' എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ് -സത്യന്‍ അന്തിക്കാട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More