You are Here : Home / വെളളിത്തിര

സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, February 11, 2019 12:24 hrs EST

സിനിമ പ്രവര്‍ത്തകരുടെ പരാതികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാടിക്കറ്റിന്‍മേല്‍ അധിക പത്തു ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക് നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനെതിരെ ബി. ഉണ്ണിക്കൃഷ്ണന്‍, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖ സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സിനിമ പ്രവര്‍ത്തകരുടെ പരാതി പരിഗണിക്കുമെന്നും, നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.