You are Here : Home / വെളളിത്തിര

പുതിയ ലുക്കിൽ അനുഷ്ക എത്തി

Text Size  

Story Dated: Tuesday, February 12, 2019 11:03 hrs EST

ബാഹുബലി താരം അനുഷ്‌കയുടെ പുതിയ സ്റ്റൈലിഷ് ലുക്കില്‍ അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുമ്ബ് സൈസ് സീറോ എന്ന ചിത്രത്തിനായി അമിത ഭാരത്തിലേക്ക് മേക്ക് ഓവര്‍ നടത്തിയ അനുഷ്‌ക തുടര്‍ന്ന് ബാഹുബലി 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അതിന്റെ ചില ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലും ഗാനരംഗങ്ങളിലുമാണ് കൂടുതല്‍ പ്രയത്‌നിക്കേണ്ടി വന്നത്. തടി കുറയ്ക്കുന്നതിനും ആദ്യ ഭാഗത്തിലെ ലുക്കിലേക്കെത്തിക്കുന്നതിനും ചിലയിടങ്ങളില്‍ ഗ്രാഫിക്‌സും ഉപയോഗിച്ചു. ഇപ്പോഴിതാ ഭാരം വലിയ അളവില്‍ കുറച്ച്‌ പുതിയ ലുക്ക് സ്വന്തമാക്കി ആരാധകരെ അമ്ബരിപ്പിച്ചിരിക്കുകയാണ് താരം.
 
ലൈഫ്‌സ്‌റ്റൈല്‍ ആരോഗ്യ വിദഗ്ധരുടെ കൂടി സഹായത്തോടെയാണ് അനുഷ്‌ക തടികുറച്ചത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള സ്റ്റില്ലുകള്‍ അതിവേഗമാണ് വൈറലായത്. താരത്തിന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചു കൊണ്ട് സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More