You are Here : Home / വെളളിത്തിര

അരിസ്റ്റോ ഉടൻ കെട്ടും ?

Text Size  

Story Dated: Wednesday, March 06, 2019 02:18 hrs UTC

ആക്ഷന്‍ ഹീറോ ബിജുവിലൂടെയും പിന്നീട് ബിഗ്‌ബോസിലൂടെയും ഏവര്‍ക്കും പ്രിയങ്കരനാണ് അരിസ്റ്റോ സുരേഷ്. തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

36കാരിയായ യുവതി തൃശ്ശൂര്‍ സ്വദേശിനിയാണ്. എന്നാല്‍ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാന്‍ നിര്‍വാഹമില്ലെന്നാണ് സുരേഷ് പറഞ്ഞത്. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷന്‍ ഹീറോ ബിജു സെറ്റിലെത്തിയതെന്നും സുരേഷ് പറയുന്നു. അന്നു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നാണ് സുരേഷ് പറയുന്നത്.

സിനിമ പുറത്തിറങ്ങിയത് 2016ലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടങ്ങിയ പ്രേമം ഇപ്പോഴും നല്ല രീതിയില്‍ തുടരുന്നെന്നാണ് സുരേഷ് പറയുന്നത്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ട മത്സരാര്‍ത്ഥിയായി മത്സരിച്ചാണ് അരിസ്റ്റോ സുരേഷ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'കോളാമ്ബി'യില്‍ അരിസ്‌റ്റോ സുരേഷാണ് നായകന്‍. നിത്യാ മേനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും സുരേഷ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം വിവാഹമുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.