You are Here : Home / വെളളിത്തിര

രമ്യ പോൺ താരമായി എത്തുന്നു ;ആരാധകർ ഞെട്ടലിൽ

Text Size  

Story Dated: Tuesday, March 12, 2019 09:24 hrs EDT

ട്രാന്‍സ് വുമണായി വിജയ് സേതുപതിയെത്തുന്ന ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ ഒരു പോണ്‍ താരമായിട്ടാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം എന്നാണ് രമ്യ കൃഷ്ണന്‍ സൂപ്പര്‍ ഡീലക്സിലെ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. ലീല എന്നാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
 
 
 
തന്റെ കഥാപാത്രങ്ങളില്‍ തീരെ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജയെന്ന് സെറ്റില്‍ എത്തും മുന്‍പേ രമ്യ മനസ്സിലാക്കിയിരുന്നു. എന്തിനേറെ പറയണം, ഒരു സീനിനു വേണ്ടി രണ്ടു ദിവസം കൊണ്ട് 37 ടേക്ക് എടുക്കേണ്ടി വന്നു രമ്യക്ക്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന അസ്സിസ്റ്റന്റുമാര്‍ വരെ അമ്ബരന്നു പോയിരുന്നു. ചില റോളുകള്‍ പണത്തിനു വേണ്ടിയും, ചിലത് പ്രശസ്തിക്കു വേണ്ടിയും, മറ്റുള്ളവ പാഷന് വേണ്ടിയും ആണ് ചെയ്യുന്നത്. സൂപ്പര്‍ ഡീലക്സിലെ വേഷം പാഷന് വേണ്ടിയുള്ളതാണ്, രമ്യ പറയുന്നു.
 
100 മുതല്‍ 150 ടേക്കുകള്‍ വരെ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചതെന്ന് ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നദിയ മൊയ്‌ദുവിനെ ആയിരുന്നു വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, മിസ്കിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം മാര്‍ച്ച്‌ 29ന് പുറത്തിറങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More