You are Here : Home / വെളളിത്തിര

മോഹൻലാൽ മരക്കാരെ അപഹസിക്കുന്നു ?

Text Size  

Story Dated: Tuesday, March 12, 2019 09:27 hrs EDT

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലാണ് പ്രധാനമായും നടക്കുന്നത്.
 
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമുഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മരക്കാരില്‍ മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ് കാണിച്ചുകൊണ്ടുളള പോസ്റ്ററും ശ്രദ്ധേയമായി മാറിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനായി തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങള്‍ മരയ്ക്കാറെ അപഹസിക്കുന്ന തരത്തിലുളളതാണെന്ന് ഒരു വിഭാഗം വാദമുയര്‍ത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More