You are Here : Home / വെളളിത്തിര

ലൂസിഫര്‍ ഒരു രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ്

Text Size  

Story Dated: Saturday, March 23, 2019 11:21 hrs EDT

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം ഒരു രാഷ്ട്രീയ സിനിമയല്ലെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞു. കഥയുടെ പശ്ചാത്തലം മാത്രമാണ് രാഷ്ട്രീയമെന്നും ചിത്രത്തിലെ മറ്റ് പല കാര്യങ്ങളും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തി കേന്ദ്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും ലൂസിഫറെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.