You are Here : Home / വെളളിത്തിര

ജീവിക്കാൻ പഠിപ്പിച്ചത് രഞ്ജിനി

Text Size  

Story Dated: Saturday, July 28, 2018 02:41 hrs UTC

ടി.വി ഷോകളില്‍ ആങ്കറായ ശേഷം സിനിമയിലേക്കെത്തിയ താരമാണ് നസ്രിയ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയ തിരിച്ചെത്തിയ അഞ്‌ജലി മേനോന്‍ ചിത്രം 'കൂടെ' മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ഇതിനിടെ ഒരു സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആങ്കറായ രഞ്ജിനിയെ കുറിച്ച്‌ നസ്രിയ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ആങ്കറായ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായായിരുന്നു നസ്രിയയുടെ ഈ വെളിപ്പെടുത്തല്‍. രഞ്ജിനി ചേച്ചി ആ സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും, ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് രഞ്ജിനി ചേച്ചിയാണെന്നും നസ്രിയ പറഞ്ഞു.

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ഫഹദുമായുള്ള വിവാഹമായിരുന്നുവെന്ന് തുറന്നു പറഞ്ഞ നസ്രിയ താന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്ന് അഭിമുഖത്തിനിടെ പറയുകയുണ്ടായി. ഒരു നിര്‍മ്മാതാവിന്റെ ഉത്തരവാദിത്വം കൂടി ഈയിടെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും എല്ലാം ഞാന്‍ ആസ്വദിച്ചാണ് ചെയ്യുന്നതെന്നായിരുന്നു നസ്രിയ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.