തന്നെ മണിയന്‍ പിള്ള രാജു കൈക്കൂലിക്കാരിയാക്കിയതായി നടി മല്ലിക സുകുമാരന്‍. സ്കൂള്‍ കാലഘട്ടത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്ബോഴാണ് മല്ലിക അത് വെളിപ്പെടുത്തുന്നത്. മോഡല്‍ സ്കൂളില്‍ നഴ്സറി മുതല്‍ നാലു വരെ മണിയന്‍ പിള്ള രാജുവുമായി ഒരുമിച്ചു പഠിച്ച കാലത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
'ഞങ്ങളുടെ കാലത്തു മോഡല്‍ സ്കൂളില്‍ നഴ്സറി മുതല്‍ നാലു വരെ പെണ്‍കുട്ടികള്‍ക്കും പഠിക്കാമായിരുന്നു. പിന്നീടാണ് അത് ആണ്‍കുട്ടികളുടെ സ്കൂളായത്. മോഡല്‍ സ്കൂളില്‍ പഠിക്കുമ്ബോള്‍ സ്ഥിരമായി മോണിറ്റര്‍ ഞാനാണ്. സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുകയാണു പ്രധാന പണി. ബഹളമുണ്ടാക്കുന്ന ആണ്‍പിള്ളേരുടെ പേര് എഴുതി കൊടുത്താല്‍ സാര്‍ വരുമ്ബോള്‍ നല്ല അടി കൊടുക്കും. അന്നു സ്ഥിരമായി ആ പട്ടികയില്‍ ഉണ്ടായിരുന്ന പേരാണു സുധീര്‍കുമാറിന്റേത്. സുധീര്‍ എന്നാല്‍ മണിയന്‍പിള്ള രാജു. എല്ലാ ദിവസവും ബഹളം വയ്ക്കുന്നവരുടെ ലിസ്റ്റില്‍ രാജുവിന്റെ പേരും ഉണ്ടാകും.''എന്താടാ എന്നും നിന്റെ പേര് ഇതിലുണ്ടല്ലോ…..''എന്നു സാര്‍ ചോദിച്ചപ്പോഴാണു മണിയന്‍ പിള്ളയിലെ സൂത്രശാലി ഉണര്‍ന്നത്.
എല്ലാവരും മല്ലികയ്ക്കു കളര്‍പെന്‍സിലും ചോക്കും മിഠായിയും കൊടുക്കുമെന്നും തനിക്ക് അതൊന്നും കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പേരു സ്ഥിരമായി എഴുതുന്നുവെന്നുമായിരുന്നു രാജുവിന്റെ ആരോപണം. അങ്ങനെ ആ പ്രായത്തില്‍ മണിയന്‍പിള്ള എന്നെ കൈക്കൂലിക്കാരിയാക്കി. ഒന്നു മുതല്‍ നാലു വരെ ഞങ്ങള്‍ ഒരേ ക്ലാസിലാണു പഠിച്ചത്. മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാലും ഞങ്ങളുടെ സഹപാഠിയായിരുന്നു'.
Comments