ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 2019 ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന് ഏറ്റവും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയാണെന്നും. മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും കങ്കണ പറഞ്ഞു. ഡല്‍ഹിയില്‍ മോദിയുടെ ചെറുപ്പകാലം ആസ്പദമാക്കിയ ഷോട്ട് ഫിലിമിന്റെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു കങ്കണ.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. പുതിയ പ്രസ്താവനയോടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിയിരിക്കയാണ് കങ്കണ. നേരത്തെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ചെറുപ്പമാണെന്നും അതിന്റെ സമയം വരുമ്ബോള്‍ അത് നടക്കുമെന്നുമായിരുന്നു അവരുടെ മറുപടി. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായ കൂടുതല്‍ സിനിമാ താരങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ശരിയായ ഭരണം കാഴ്ച്ചവെക്കാന്‍ അഞ്ച് വര്‍ഷം അപര്യാപ്തമാണ്. 2019 തിരഞ്ഞെടുപ്പിലും മോദി തിരിച്ചുവരുമെന്നും കങ്കണ വ്യക്തമാക്കി. മാതാപിതാക്കള്‍ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. അദ്ദേഹം അതിനായി കഠിനാധ്വാനം ചെയ്തെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ബി.ജെപിയെ പുകഴ്ത്തി കങ്കണ രംഗത്തെത്തിയിരുന്നു. . കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്നേഹം ഇല്ലെന്ന് തെളിഞ്ഞാല്‍ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞത്. മണികര്‍ണിക-ദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കങ്കണ. ചിത്രത്തില്‍ റാണി ലക്ഷ്മി ഭായ് ആയാണ് കങ്കണ അഭിനയിക്കുന്നത്.
Comments