2012ല്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ ആയിരുന്നു മഹാനടന്‍ തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ഖരീം എന്ന തിലകന്റെ കഥാപാത്രത്തിന്റെ ചെറുമകന്റെ വേഷമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചത്. ഉസ്താദ് ഹോട്ടലിലൂടെയാണ് ദുല്‍ഖറും തിലകനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നതും.
ദുല്‍ഖറുടെ പ്രായം വെച്ച് നോക്കുമ്ബോള്‍ അത്ര വലിയ സിനിമാക്കാരന്‍ എന്നൊന്നും അദ്ദേഹത്തെ പറയാറായിട്ടില്ലെന്നായിരുന്നു തിലകന്റെ അഭിപ്രായം. പക്ഷേ അതൊരു വലിയ ഗുണമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും തിലകന്‍ പറഞ്ഞിരുന്നു. 'പുള്ളി എന്റടുത്ത് അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണ് ചെയ്തത്. അതാണ് ഒരു നടന് വേണ്ട്, അത് ദുല്‍ഖര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ദുല്‍ഖര്‍ തീര്‍ച്ചയായും ഒരു പ്രോമിസുമാണെന്നായിരുന്നു തിലകന്റെ വാക്കുകള്‍.
അസാധാരണമായ പ്രകടനമായിരുന്നു ചിത്രത്തില്‍ തിലകന്‍ കാഴ്ച വെച്ചത്. തന്‍റെ എല്ലാ ശാരീരിക വിഷമതകളും ഉള്‍ക്കൊണ്ട് കരീംക്ക എന്ന കഥാപാത്രത്തെ കരുത്തുറ്റതാക്കി തിലകന്‍. കൊച്ചുമകനോടുള്ള തന്‍റെ സ്നേഹവും 'ഉസ്താദ് ഹോട്ടലി'ന് അവന്‍ തുണയാകുമെന്ന പ്രതീക്ഷയുമെല്ലാം വച്ചുപുലര്‍ത്തുന്ന കോഴിക്കോട്ടെ പച്ചമനുഷ്യനായി തിലകന്‍ ജീവിക്കുകയായിരുന്നു.
ഫൈസി എന്ന നായക കഥാപാത്രത്തെ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഉജ്ജ്വലമാക്കി. ആ വര്‍ഷത്തെ മികച്ച ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍.
Comments