You are Here : Home / വെളളിത്തിര

ഹൃതിക് വീണ്ടും വിവാഹിതനാകുന്നു ?

Text Size  

Story Dated: Tuesday, July 31, 2018 02:25 hrs UTC

ബോളിവുഡിലെ മാതൃക ജോഡികളായിരുന്ന ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേര്‍പിരിഞ്ഞത് ആരാധകരെ വളരെയേറെ ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടവിട്ട് ഇങ്ങനെ പ്രചരിക്കുന്നതും പതിവാണ്. 2014ല്‍ വേര്‍പിരിഞ്ഞ ഇരുവരും നാലുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വിവാഹിതരാകാന്‍ പോകുകയാണെന്ന പ്രചരണം ഈയടുത്ത ദിനങ്ങളിലായി സോഷ്യല്‍ മീഡിയയെ ചൂടേറിയ ചര്‍ച്ചാ വേദിയാക്കിയിരുന്നു.

വിവാഹമോചനത്തിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി ജീവിക്കുന്നതും കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളില്‍ ഒന്നിക്കുന്നതും സിനിമയുടെ പ്രമോഷന്‍ ചടങ്ങിലും മറ്റും ഒരുമിച്ച്‌ പങ്കെടുക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു സോസ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍.

എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ഹൃത്വികിനോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു. ഇത് ആരോ ഉണ്ടാക്കിയ കെട്ടുകഥയാണെന്നും കുട്ടികളുടെ സന്തോഷത്തിനാണ് ഇരുവരുമിപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും താരത്തോടടുത്തുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. സമാനമായ ഗോസിപ്പുകള്‍ നേരത്തേ ഉണ്ടായപ്പോള്‍ സൂസനെ അതെല്ലാം നിരസിച്ച്‌ രംഗത്ത് വന്നിരുന്നു. കുട്ടികളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്നും തനിക്കും ഹൃത്വിക്കിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്നുമാണ് സൂസനെ അന്ന് പറഞ്ഞത്.

2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014-ല്‍ ഹൃത്വിക് സൂസനെയുമായി വേര്‍പിരിഞ്ഞു. സൂസനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.