You are Here : Home / വെളളിത്തിര

മാതൃഭൂമിക്കെതിരെ 'അമ്മ

Text Size  

Story Dated: Monday, August 06, 2018 03:35 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് അനുകൂലമായി ചിലര്‍ നിരന്തരം ഇടപെടുന്നതില്‍ ക്ഷുഭിതനായി എ എംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ മോഹന്‍ലാല്‍ ഒരുങ്ങിയെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും സംഘടനയിലെ അംഗങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നും എഎംഎംഎ വിശദീകരണ കുറിപ്പ് നല്‍കി. എഎംഎംഎയുടെ വിശദീകരണം ഇങ്ങനെ
'ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളുടേയും അറിവിലേക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ ശ്രീ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചുവെന്നും അമ്മയില്‍ ചേരിതിരിവാണെന്നുമാണ് വാര്‍ത്ത വന്നിരിക്കുന്നത്. അമ്മയുടെ അംഗങ്ങള്‍ ആരും തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അത് മാതൃഭൂമിക്ക് അമ്മയോടുളള ശത്രുത കൊണ്ടല്ല, മാതൃഭൂമിക്ക് സിനിമാസംബന്ധമായ ഒരു പരസ്യവും നല്‍കേണ്ടതില്ലായെന്ന് മലയാള സിനിമയിലെ മറ്റു സംഘടകള്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി പലതരത്തില്‍ പരസ്യം ലഭിക്കാത്തതിലുള്ള വിദ്വേഷം മാതൃഭൂമി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങുന്ന എല്ലാ സിനിമകളേയും അധിക്ഷേപിക്കുക മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും മോശമായി ചിത്രീകരിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തികള്‍ അവര്‍ ചെയ്യുന്നു.

അതിന്റെ ഭാഗമായി ഇന്ന് അമ്മ സംഘടനയേയും അതിന്റെ പ്രസിഡന്റ് ശ്രീ മോഹന്‍ലാലിനേയും അവര്‍ കടന്ന് ആക്രമിച്ചിരിക്കുകയാണ്. അമ്മയില്‍ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. പ്രസിഡന്റ് മോഹന്‍ലാലും സംഘടനയിലെ ഒരു എക്‌സിക്ക്യൂട്ടീവ് അംഗവും രാജി സന്നദ്ധത അറിയിച്ചിട്ടുമില്ല. ഭാവിയിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യതയുണ്ട്.

അംഗങ്ങള്‍ ആരും ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. അമ്മ' കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്നതായിരിക്കും'.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.