തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ നയന്‍താരയും വിഘ്നേഷ് ശിവനും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയില്‍ പരസ്യമായൊരു രഹസ്യമാണ്.ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പൊതുപരിപാടികളില്‍ ഒരുമിച്ചെത്തിയും പറയാതെ പറഞ്ഞിട്ടുണ്ട്. വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ സജീവമായിരുന്നു. ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് ഡേയില്‍ വിഘ്നേഷ് നയന്‍സിന് നല്‍കിയ ആശംസ ചര്‍ച്ചയാകുകയാണ്. വിഘ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് വിഷയം. നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച ശേഷം ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ടെന്നും സൗഹൃദത്തില്‍ ഒരുപാട് പ്രണയമുണ്ടെന്നുമാണ് കുറിച്ചത്. പ്രണയമാണോ സൗഹൃദമാണോ എന്ന സംശയമാണ് ആരാധകര്‍ കമന്‍റായി പങ്കുവയ്ക്കുന്നത്. ഒരു നീണ്ടഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. നിവിന്‍ പോളിക്കൊപ്പം ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിജയ് സേതുപതി ചിത്രമായ നാനും റൗഡി താന്‍ മുതലാണ് വിഘ്നേഷും നയന്‍സും തമ്മിലുള്ള പ്രണയ ഗ്ലോസിപ്പുകള്‍ പ്രചരിച്ചത്. ചിത്രത്തിന്‍റെ സംവിധായകനായിരുന്നു വിഘ്നേഷ്.
Comments