You are Here : Home / വെളളിത്തിര

കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട..

Text Size  

Story Dated: Wednesday, August 08, 2018 04:51 hrs UTC

'മാട്രിമൊണിയില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു! ഇതൊരു തമാശ മാത്രം! ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.' എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുള്ള സനുഷയുടെ പോസ്റ്റ് . പോസ്റ്റിനു പിന്നാലെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാഴ്ച എന്ന സിനിമയിലെ ബാലതാരമായി തകര്‍ത്തഭിനയിച്ച സനുഷ നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കൊടിവീരനിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ നിന്ന് ബി.കോം പൂര്‍ത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ നിന്നാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.