സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിന് എതിരെ അലന്സിയറിയന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കുപോലെ പിടിച്ച് രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹല്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നുണയാണ് എന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവനടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവര്‍ത്തി.
സ്റ്റേജിലേക്ക് കയറി മോഹന്‍ലാലിന് അടുത്തെത്താനും അലന്‍സിയര്‍ ശ്രമിച്ചു. എന്നാല്‍ ഇത് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ജുവും പൊലീസും ചേര്‍ന്ന് തടഞ്ഞു. മുഖ്യമന്ത്രിയും സാസ്കാരിക വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധം. വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവെയ്ക്കുന്നത് മന്ത്രി എകെ ബാലന് മുഖ്യമന്ത്രിക്ക് കാട്ടിക്കൊടുത്തു. എന്നാല്‍ ഗൗരവ ഭാവം വിട്ട മുഖ്യമന്ത്രി ചിരിച്ചുവിടുകയായിരുന്നു.
അതേസമയം തന്റെ പ്രവൃത്തിയില്‍ പ്രതിഷേധ സൂചകമായി ഒന്നും കാണേണ്ടതിലെന്ന് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ നിമിഷം എന്താണ് ചെയ്തതെന്ന് വ്യക്തമായി ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments