സൂപ്പര്‍താരങ്ങളുടെ നായികയായി എത്തിയ തെന്നിന്ത്യന്‍ നടി അമലപോള്‍ മലയാളികളുടെ പ്രിയതാരമാണ്. മീ ടു ക്യാമ്ബയിന്റെ ഭാഗമായി നിരവധി നടിമാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. അവര്‍ക്കൊപ്പം സംവിധായകനെതിരെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമലയും.
തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേയാണ് അമലയുടെ വെളിപ്പെടുത്തല്‍. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടംഗിനിടെ ഇയാള്‍ മോശമായി പെരുമാറിയെന്ന് അമല വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അമലയ്ക്ക് മുന്പ് സംവിധായിക ലീന മണിമേഖല പരാതി ഉന്നയിച്ചിരുന്നു. ലീനയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്.
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് താന്‍ നിന്നതെന്നും അമല വ്യക്തമാക്കി. വളരെയധികം മാനസിക പീഢനം നേരിടേണ്ടി വന്നുവെന്ന് താരം പറയുന്നു.
Comments