താര സംഘടനയായ അമ്മയില്‍ നിന്നും സംഘടനയുടെ പ്രസിഡന്‍റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രാജി വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വനിതാ സംഘടനയുമായുള്ള വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തില്‍ വിവാദങ്ങളില്‍ മനം മടുത്ത് ഇവര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധരാവുന്നതെന്നും സൂചന.
എ.എം.എം.എ-യില്‍ നിന്നും രാജി വച്ചതാണ്, തന്നെ പുറത്താക്കിയതല്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് ഇന്നലെ ദിലീപ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് മോഹന്‍ലാല്‍. ദിലീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു, സംഘടനയില്‍ ഇപ്പോള്‍ ദിലീപ് ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനൊപ്പം പതിനെട്ട് വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവും രാജിക്കൊരുങ്ങുകയാണ്. മീ ടൂ വെളിപ്പെടുത്തലില്‍ താന്‍ നല്‍കിയ പരാതി സെക്രട്ടറി ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചുവെന്ന് നടി ദേവിക വെളിപ്പെടുത്തിയതോടെയാണ് ഇടവേള ബാബുവും സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
Comments