You are Here : Home / വെളളിത്തിര

എലഗന്റ് ലുക്കിലുള്ള പാര്‍വതി

Text Size  

Story Dated: Saturday, October 27, 2018 02:50 hrs UTC

നടി പാര്‍വതിയുടെ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.മുംബൈ ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളിലൊരാളാണ് പാര്‍വതി.
 
 
 
മേളയില്‍ പങ്കെടുക്കാനായി താരമെത്തിയത് വെളുത്ത ഗൗണില്‍ തികച്ചും വ്യത്യസ്തമായൊരു ലുക്കിലായിരുന്നു. പാര്‍വതിയുടെ സ്റ്റൈല്‍ ഒരുക്കിയിരിക്കുന്നത് ആമി പട്ടേല്‍, തന്യ മെഹ്ത് എന്നിവരാണ് . ഔട്ട് ഫിറ്റ്: ബ്ലോനി അറ്റ്ലയര്‍. ആക്‌സസറീസ് സംഗീത ബുച്ചറയാണ്.
 
 
 
താരം തന്നെ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.
 
 
 
പ്രമുഖ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.