സെല്‍ഫിയെടുക്കാന്‍ ശ്രിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച ശിവകുമാറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
മാളില്‍ ഒരു പരിപാടി ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അരികില്‍ സെല്‍ഫിയെടുത്തുനിന്ന ചെറുപ്പക്കാരന്റെ മൊബൈല്‍ ശിവകുമാര്‍ തട്ടികളഞ്ഞത്. ചെറുപ്പക്കാരനും ഞെട്ടി ഈ പെരുമാറ്റത്തില്‍.
സൂര്യയുടെ അച്ഛനായ ശിവകുമാറിന്‍ നിന്നും ഒരിക്കലും ഇതു പ്രതീക്ഷിച്ചില്ലെന്നും മാപ്പു പറയണമെന്നും സോഷ്യല്‍മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. ട്രോളാക്രമണവും ശക്തമായി. ഇതോടെ വിശദീകരണവുമായി ശിവകുമാര്‍ രംഗത്തെത്തി.
സെല്‍ഫിയെടുക്കുക എന്നത് സ്വാതന്ത്രമാണെന്നും എന്നാല്‍ മുന്നൂറുപേര്‍ ഒരുമിക്കുന്നിടത്ത് ഇതു ബുദ്ധിമുട്ടാണെന്നും ശിവകുമാര്‍ പറഞ്ഞു. 25 ഓളം യുവാക്കള്‍ സെല്‍ഫിയെടുക്കാനോടിവരികയായിരുന്നു. അവര്‍ കാരണം സുരക്ഷാ ഉദ്യോഗസ്ഥരും ഒരുപാട് ബുദ്ധിമുട്ടി. ഫോട്ടോയെടുക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അനുവാദം ചോദിക്കേണ്ടത് മര്യാദയാണ്. സെലിബ്രിറ്റി ആരുടേയും പൊതു സ്വത്തല്ല, ശിവകുമാര്‍ പറഞ്ഞു.
എന്റെ പ്രവര്‍ത്തി ഒരുപാട് പേരെ സങ്കടപ്പെടുത്തി എന്നറിയാന്‍ കഴിഞ്ഞു. ഞാന്‍ തെറ്റു ചെയ്തു എന്നു തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഞാന്‍ മാപ്പുപറയാന്‍ തയ്യാറാണ്, എന്നോട് ക്ഷമിക്കണം, ശിവകുമാര്‍ പറഞ്ഞു.
Comments