സ്ത്രീയെ മനുഷ്യജീവിയായി പോലും സമൂഹം കണക്കാക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിക്കുന്നു. സ്ത്രീ സ്ത്രീയായി തന്നെ നിലനില്‍ക്കണം. സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍ സാധിക്കാത്തതിന്റെ ഉദാഹരണമാണ് ഫെമിനിച്ചിയെന്ന അഭിസംബോധനയെന്നും അവര്‍ പറയുന്നു.
ആ വാക്ക് ഒരു നിഘണ്ടുവിലുമില്ല. അങ്ങനെയെങ്കില്‍ പുരുഷനെ എന്താണ് വിളിക്കേണ്ടത്? വിധവ എന്ന വാക്ക് സ്ത്രീക്കുണ്ട്. എന്നാല്‍ വൈധവ്യത്തിലൂടെ പോകേണ്ടി വരുന്ന പുരുഷന് ഒരു വാക്കില്ല. ഈ അവസ്ഥയില്‍ സ്ത്രീയാകട്ടെ പുരുഷനാകട്ടെ ഒരേ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്.
ഇനിയൊരിക്കലും പുനര്‍ജീവിതത്തിലേക്ക് കടന്നു വരണ്ട എന്ന് സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാക്കാണത്. അത്പോലെ തന്നെയാണ് വേശ്യ. മലയാളത്തില്‍ വേശ്യയ്ക്ക് സമാനമായി പുരുഷന് ഒരു വാക്കില്ല. അതെല്ലാം സ്ത്രീക്ക് വേണ്ടി ഉണ്ടാക്കിയ ചില വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
സ്ത്രീ സ്ത്രീയായി തന്നെ ഇരിക്കണം. അതിനപ്പുറത്തേക്ക് നീ വരരുത് എന്ന ചിന്ത പുതിയ തലമുറയില്‍ പോലുമുണ്ട്. ചെറിയ ആണ്‍കുട്ടികളില്‍ പോലും അത്തരം ചിന്തകള്‍ വരുന്നതിന്റെ പ്രധാന കാരണം വീട് തന്നെയാണ്. സമൂഹത്തെക്കാളുപരി വീട്ടില്‍ നിന്നാണ് മക്കളെ പഠിപ്പിക്കേണ്ടത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തുല്ല്യരായി കാണണമെന്ന് മക്കളെ പഠിപ്പിക്കേണ്ടതുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.
Comments