സായ് പല്ലവിയുടെ പുതിയ പടത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. കഴിഞ്ഞ ഇടയ്ക്ക് സായ് പല്ലവി തെലുങ്ക് സിനിമയില്‍ അഭിനയിച്ചിട്ട് പ്രതിഫലം വാങ്ങിച്ചില്ല എന്നത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സായ് പല്ലവിയെക്കുറിച്ച് മറ്റൊരു വാര്‍ത്തയാണ് പരക്കുന്നത്.
എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാകുമെന്നാണ് പറയുന്നത്. ഡോക്ടര്‍ ആയതും അതുകൊണ്ടുതന്നെയാണ്. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്.
വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര്‍ ഇല്ല.. ഒരു സഹോദരി മാത്രമാണുള്ളത്. അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനമെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ ജനഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. അടുത്തിടെ ഇറങ്ങിയ മാരി ടുവിലെ പാട്ടും സായ് പല്ലവിയുടെ ലുക്കും ഹിറ്റായിരുന്നു.
Comments