ഇത്തവണ ഫെബ്രുവരിയില്‍ ജൂണ്‍ കടന്നെത്തി. അതിന് പ്രധാന കാരണക്കാര്‍ ഫ്രൈഡേ ഫിലിംസും രജിഷ വിജയനും പിന്നെ കുറെ പുതുമുഖങ്ങളുമാണ്. അവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ഒരു കിടുക്കന്‍ പ്ലസ്ടു കാലമാണ്. അഹമ്മദ് കബീറെന്ന പുതുമുഖ സംവിധായകന്റെ ചങ്കിടിപ്പിന്റെ ശബ്ദം ജൂണില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. തുടക്കത്തില്‍ ഒന്നു പതറി, പിന്നെ പിടിച്ചുനിന്ന്, ഇടയ്ക്കൊന്നു കുതറി, തപ്പിതടഞ്ഞ് എഴുന്നേറ്റ് അവസാനം നൊസ്റ്റാള്‍ജിയയുടെ ലോകത്തേക്ക് എല്ലാവരേയും അങ്ങ് തള്ളിയിടും. പിന്നെ അവിടെ നിന്ന് എഴുന്നേറ്റു പോരണമെങ്കില്‍ ഇത്തിരി പാടാണ്. കാരണം ഓര്‍മകള്‍ മനസിനെ തിരിച്ചുവലിച്ചുകൊണ്ടേയിരിക്കും.
അതെ, പ്ലസ്ടു കാലം നന്നായി ആസ്വദിച്ചവര്ക്കും ആസ്വദിക്കാത്തവര്ക്കും ഇപ്പോള്‍ ആസ്വദിച്ചോണ്ടിരിക്കുന്നവര്ക്കും ഈ ജൂണ്‍ സുഖമുള്ള, നനവുള്ള നിമിഷങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്. രജിഷ വിജയന് തന്നാല്‍ കഴിയുംവിധം പെണ്‍കുട്ടികളുടെ മനസിലിരിപ്പുകളെ തന്റെ കൂട്ടുകാരികളോടൊത്ത് കാട്ടിത്തരാന്‍ ശ്രമിച്ചിട്ടുണ്ട്. ചെക്കന്മാരേ നിങ്ങള്‍ക്ക് മാത്രമല്ല, ചുള്ളത്തികളായ പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നേ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം..! ജൂണ്‍ അത് അക്കമിട്ടു പറഞ്ഞു.... പിന്നെ ചെയ്യാനുള്ളത് ചിലതെല്ലാം ചെയ്ത്... ജീവിതം കളര്ഫുള്ളാക്കുന്നതെങ്ങനെയാണെന്ന് കാണിച്ചു തരികയാണ്.
Comments