മലയാള ടെലിവിഷന്‍ ഷേകളില്‍ ചരിത്രം സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവിന്റെ ആദ്യ സീസണ്‍. സാധാരണ കണ്ടവരാറുള്ള കോമഡി , ചാറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബഡായി ബംഗ്ലാവ്. അതിനാല്‍ തന്നെ ഷോ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വിജയമായിരുന്നു.
ബഡായി ബംഗ്ലാവിന്റെ വിജയത്തിനു പിന്നിലെ മറ്റൊരു കാരണം അതിലെ താരങ്ങളായിരുന്നു. മുകേഷ് മുതലാളിയായ ബഡായി ബംഗ്ലാവിലെ അന്തോവാസികളായി രമേഷ് പിഷാരടിയും ഭാര്യയായി ആര്യയും ജോലിക്കാരനായി ധര്‍മജനും, മനോജ് ഗിന്നിസും അമ്മായിയൊക്കെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇപ്പോള്‍ വീണ്ടും ബഡായി ബംഗ്ലാവിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ സീസണിലെ പോലെ പുതുമയോടെയായിരുന്നു രണ്ടാം സീസണും ആരംഭിച്ചത്.
ആര്യയും പിഷാരടിയുമില്ല
ബഡായി ബംഗ്ലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകം ആര്യയും പിഷാരടിയും തന്നെയായിരുന്നു. കേമഡി പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കിയില്‍ ശ്രദ്ധിക്കപ്പട്ട പിഷാരടിയും, ധര്‍മജനോടൊപ്പം അതേ ലെവലില്‍ പിടിച്ചു നില്‍ക്കാനും. കിട്ടുന്ന കൗണ്ടറിന് അതേ നായണത്തില്‍ മറുപടി കൊടുക്കാനും ആര്യയ്ക്ക് കഴിഞ്ഞിരുന്നു. ആര്യ-രമേഷ് പിഷാരടി കോമ്ബിനേഷന്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
ആര്യ എവിടെ
രണ്ടാം സീസണില്‍ ആര്യയേയും പിഷാരടിയേയും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഷോ തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ നിരാശരാകുകയായിരുന്നു. ഇരുവരും സീസണ്‍ 2 ല്‍ ഇരുവരും ഇല്ലായിരുന്നു. പകരം ബാഡായി ബംഗ്ലാവിലെ പുതിയ താമസക്കാരായി മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മി മേനോനും എത്തുകയായിരുന്നു. പിഷാരടിയ്ക്കും ആര്യയ്ക്കുമൊപ്പം ധര്‍മജനും പുതിയ ബഡായി ബംഗ്ലാവില്‍ ഇല്ല. അമ്മായി, മനോജ് ഗിന്നസ് എന്നിവര്‍ ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ട്.
തമാശ ബംഗ്ലാവ്
സീ കേരളം അവതരിപ്പിക്കുന്ന തമാശ ബസാറില്‍ ആര്യ അവതാരകയായി എത്തുന്നുണ്ട്. കോമഡി , ചാറ്റ് ഷോ പ്രമേയത്തിലുള്ള പരിപാടിയാണ് തമാശ ബസാറു. ഇതില്‍ ഒരു കഥാപാത്രത്തെ ആര്യ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തമാശ ബംഗ്ലാവിന് ലഭിക്കുന്നത്. ആര്യയ്ക്കൊപ്പം ജുവല്‍ മേരി, കൃഷ്ണ പ്രഭയും ഈ പരിപാടിയിലുണ്ട്.
അമ്മായിയുടെ കല്യാണം
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ഷോയായിരുന്നു ബഡായി ബംഗ്ലാവ്. മാര്‍ച്ച് 3 ന് അമ്മായിയുടെ വിവാഹത്തോടെയാണ് ഷോ ആരംഭിച്ചത്. അതേ സമയം സമ്മിശ്ര പ്രതികരണമാണ് സീസണ്‍ 2 ന് ലഭിക്കുന്നത്. പിഷാരടിയും ടീമുണ്ടായിരുന്നപ്പോഴുള്ള കൗണ്ടര്‍ കോമഡി ഇപ്പോഴില്ല എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. എന്നാല്‍ തുടക്കത്തിലെ ബുദ്ധിമുട്ടാകും പിന്നീട് ഇത് പഴയ ബഡായി ബംഗ്ലാവിന്റെ ലെവലില്‍ എത്തുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്.
Comments