ഇടവേളയ്ക്കു ശേഷം സോഷ്യല്‍ വിഷയങ്ങളില്‍ പ്രതികരിച്ച് അവതാരക രഞ്ജിനി ഹരിദാസ്. ഫോട്ടോ ഷൂട്ടിനിടെയാണ് രഞ്ജിനിയുടെ ചാറ്റ് ഷോ. തന്റെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ പ്രശ്‌നക്കാരി എന്നാണ് പലരും പറയുന്നത്. എന്നാല്‍, താന്‍ ഒരിക്കലും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ലെന്ന് രഞ്ജിനി പറയുന്നു. തന്റെ പ്രതികരണം മാത്രമാണ് നന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ താന്‍ എന്താണെന്ന് പലര്‍ക്കും മനസ്സിലായി. അത് നല്ലതായി തോന്നുന്നുവെന്നും രഞ്ജിനി പറയുന്നു.
ഫെമിനിസത്തെക്കുറിച്ച് രഞ്ജിനി പറയുന്നതിങ്ങനെ.. ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു. ഫെമിനിസത്തിന്റെ അര്‍ത്ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു.
പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേക്കാള്‍ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്ന് രഞ്ജിനി പറഞ്ഞു. മീടൂ ക്യാംപെയ്ന്‍ പോലുള്ളത് നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യുന്നത് നല്ലതല്ലെന്നും രഞ്ജിനി പറഞ്ഞു. മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്ബോഴാണ് മീ ടൂ ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടൂ ഉണ്ടാകില്ല. പേരുപറയാതെയുള്ള മീ ടൂ വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിനെന്നും രഞ്ജിനി പറഞ്ഞു.
തന്റെ നേര്‍ക്ക് വന്നാല്‍ പോടാ പുല്ലേന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്. പലര്‍ക്കും അതില്ല, അതുണ്ടാകുമ്ബോഴാണ് പലരും മീടുവുമായി രംഗത്തു വരുന്നത്. മോശം മാത്രം സെലിബ്രേറ്റ് ചെയ്യുന്ന സ്വഭാവം നിര്‍ത്തണം. നല്ലത് സെലിബ്രേറ്റ് ചെയ്യൂ. സിനിമാ മേഖലയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പലരും തയ്യാറാണ്. അങ്ങനെ അല്ലാത്തവരും ഉണ്ട്, അവിടെയാണ് പ്രശ്‌നം വരുന്നത്.
ഇത്തരം വിഷയം ചര്‍ച്ച ചെയ്യുക എന്നല്ലാതെ എന്ത് ചെയ്യാനാകും എന്നുള്ളത് തനിക്കറിയില്ലെന്നും രഞ്ജിനി പറയുന്നു. ശബരിമല വിഷയത്തിലും രഞ്ജിനി പ്രതികരിച്ചു. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. പക്ഷെ, ഞാന്‍ ഹിന്ദുവാണ്, താന്‍ പാലിച്ചുവന്ന ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും രഞ്ജിനി പറയുന്നു.
Comments