അഭിനയ മികവുകൊണ്ടും ,ശബ്ദ ഗാഭീര്യം കൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനം കൈവരിച്ച നടനാണ് ഷമ്മി തിലകന്‍.നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം, ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരാവും സ്വന്തമാക്കി.
അവാര്‍ഡ് സംബദ്ധിച്ച ഔദ്യോഗിക അറിയിപ്പ് മന്ത്രി എ കെ ബാലനില്‍ നിന്ന് ലഭിച്ചതോടെ ഫേസ്ബുക്കില്‍ തന്റെ സന്തോഷം പങ്കുവെക്കുകയാണ് ഷമ്മി തിലകന്‍. ഒടിയനിലെ പ്രകാശ് രാജിന്റെ ശബ്ദം ഡബ്ബ് ചെയ്തതിനാണ് ഷമ്മി തിലകന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.
'ഈ പുരസ്‌ക്കാരം പിതാവിന് സമര്‍പ്പിക്കുകയാണ്...' ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു
ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..!
ബഹു.മന്ത്രി എ.കെ. ബാലന്‍ അവര്‍കളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു.
#love_you_sir..!
പുരസ്‌കാരങ്ങള്‍, എന്നും ഏതൊരാള്‍ക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.!
പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.
എത്രയും വിലപ്പെട്ട ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനായതില്‍ ഒത്തിരി സന്തോഷിക്കുന്നു..!
അത് ലാലേട്ടന്റെ #ഒടിയനിലൂടെ ലഭിച്ചതില്‍ ഒത്തിരിയൊത്തിരി സന്തോഷം..
എന്റെ പിതാവിന്റേതായ താല്പര്യങ്ങള്‍ക്കായി #ലാലേട്ടന്റെ_നിര്‍ദ്ദേശാനുസരണം മാത്രമാണ് ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കാനിടയായതും, ഈ പുരസ്‌കാരം ലഭിച്ചതും.!
രാജ്യം #പത്മഭൂഷണ്‍ നല്‍കി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാന്‍ കല്പിച്ചുനല്‍കിയ മാന്യതയുടേയും, ആത്മാര്‍ത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാന്‍ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്‌കാരം എന്റെ #പിതാവിന്_സമര്‍പ്പിക്കുന്നു..!
കൂടാതെ..;
അദ്ദേഹത്തിന്റെ മകനായി പിറക്കാനായതില്‍ ഒത്തിരി #അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതില്‍ ഇത്തിരി #അഹങ്കരിക്കുകയും ചെയ്യുന്നു.
Comments