You are Here : Home / വെളളിത്തിര

മലയാള സിനിമക്ക് മറ്റൊരു സമ്മാനവുമായി അമേരിക്കന്‍ മലയാളികള്‍

Text Size  

JOJO KOTTARAKARA

jojo,ktr@gmail.com

Story Dated: Tuesday, March 12, 2019 10:57 hrs UTC

JOJO KOTTARAKARA

മുട്ടായിക്കള്ളനും മമ്മാലിയും

ആദി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അംബുജാക്ഷൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമായ 'മുട്ടായിക്കള്ളനും മമ്മാലിയും ' പ്രദർശനത്തിനൊരുങ്ങി.കുട്ടികളുടെ സംരക്ഷണവും പ്രകൃതിയോടുള്ള സമീപനവുമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് അമേരിക്കന്‍ മലയാളികളായ പോള്‍ കറുകപ്പിള്ളില്‍, ചാക്കോ കുര്യന്‍ എന്നിവരാണ്. തൊണ്ണൂറ് കാലഘട്ടത്തിലൂടെ കഥ പറയുന്ന ഈ കുടുംബചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാമുക്കോയ, കൈലാഷ്, രാജീവ് പിള്ള, സോനാ നായര്‍, ബാബു അന്നൂര്‍, വി.പി രാമചന്ദ്രന്‍, കിഷോര്‍ പീതാംബരന്‍, ദീപിക, അനഘ, മാസ്റ്റര്‍ ആകാശ്, മാസ്റ്റര്‍ പ്രിന്‍സ് എന്നിവര്‍ വേഷമിടുന്നതിനോടൊപ്പം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കൈരളി ടി വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ബ്രിട്ടാസും അഥിതി താരമായെത്തുന്നു. ക്യാമറ റെജീ ജോസഫും, എഡിറ്റിംഗ് മെന്റോസ് ആന്റണിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ബാലതാരങ്ങളായ ആകാശ്, പുതുമുഖം പ്രിൻസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ കൈലാഷ്, ധർമജൻ ബോൾഗാട്ടി, മാമുക്കോയ,സോനാ നായർ, അനഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ, സംഭാഷണം: ലേഖാ അംബുജാക്ഷൻ. ലേഖാ അംബുജാക്ഷനാണ് നിർമാണം. റെജി ജോസഫ് : ഛായാഗ്രഹണം. ലേഖാ അംബുജാക്ഷന്റെ വരികൾക്ക് രതീഷ് കണ്ണൻ, രേഖാ അംബുജാക്ഷൻ എന്നിവർ സംഗീതം പകരുന്നു.പുതുതലമുറയ്ക്ക് നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഈ ചിത്രം രക്ഷിതാക്കൾക്കും ,കുട്ടികൾക്കും ,യുവജനങ്ങൾക്കും,ഒരു പോലെ ആസ്വദിക്കാനാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഉറപ്പുതരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റുറും ഗാനവും ഫെബ്രുവരി 15 ന് ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.മലയാളത്തിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തും.

കഥ തിരക്കഥ സംഭാഷണം ഗാനരചന നിര്‍മ്മാണം ലേഖ അംബുജാക്ഷന്‍ മലയാള ചെറുകഥാ രംഗത്ത് ഏറെ ശ്രദ്ധേയമായ സ്ത്രീ സാനിധ്യമാണ് ലേഖ അംബുജാക്ഷന്‍ മുട്ടായിക്കള്ളനുംമമ്മാലിയും എന്ന ചിത്രത്തിന്‍റെ രചന , ഗാന രചന നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് ലേഖ അംബുജാക്ഷന്‍ ആണ് ടെലിവിഷന്‍ രംഗത്ത് നിരവധി ടെലിസിനിമകളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ലേഖ അംബുജാക്ഷന്‍ നാഗാലാണ്ട് കൊനിയാക് ഗോത്രങ്ങളുടെ ജീവിതം പകര്‍ത്തിയ ‘TRIBAL BEATS OF NAGAS’ (നാഗാ ഗോത്രങ്ങളും) എന്ന ഡോക്യുമെന്ററി ചെയ്ത ആദ്യ വനിത കൂടിയാണ്. ചിത്രത്തിലെ നാല് ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുന്നതിനൊപ്പം ”പൂഞ്ചിലയിലാടും എന്ന് തുടങ്ങുന്ന എം ജി ശ്രീകുമാര്‍ ആലപിച്ച ഗാനം സംഗീതം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ലേഖ അംബുജാക്ഷന്‍ നമ്പ്യാരുടെ പത്നിയാണ്.പ്രമുഖ പരസ്യ ചിത്രങ്ങളുടെ സംവിധായകനും മലയാളം ടെലിവിഷന്‍ രംഗത്തെ ബഹുമുഖ പ്രതിഭയുയിരുന്ന അംബുജാക്ഷന്‍ നമ്പ്യാരാണ് ” മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഇതിനോടകം തന്നെ നൂറിലധികം പരസ്യ ചിത്രങ്ങളും നിരവധി സ്റ്റേജ് ഇവന്റ്റ്റ്കളും ടെലിസീരിയലുകളും സംവിധാനം ചെയ്ത അംബുജാക്ഷണ നമ്പ്യാര്‍ ഏകാഭിനായ രംഗത്ത് പ്രത്യേക ദേശീയ അംഗീകാരം കരസ്ഥമാക്കിയ ആര്‍ട്ടിസ്റ്റ് കൂടിയാണ്.

 

കോളേജ് തലങ്ങളില്‍ യൂനിവേര്‍സിറ്റി പ്രതിഭയായും തന്‍റെ സാനിധ്യം ഉറപ്പിചിരുന്ന ഈ കലാകാരന്‍ കണ്ണൂര്‍ ജില്ലയിലെ അരവഞ്ചാല്‍ സ്വദേശിയായ കെ . കൃഷ്ണന്‍ നമ്പ്യാരുടെ ഇളയ മകനാണ്. അമേരിക്കയിലെ ബിസിനസ്‌ രംഗത്തും സാംസ്കാരിക രംഗത്തും ഏറെ ശ്രധേയനായ പോള്‍ കറുകപ്പിള്ളില്‍ , ചാക്കോ കുര്യന്‍ എന്നിവരാണ് ഈ ചിത്രത്തിന്‍റെ കോ – പ്രോട്യൂസേര്‍സ് കേരള റിലീസിന് ശേഷം അമേരിക്കയിലും കാനഡയിലും ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും .ഭാര്യയുടെ എഴുത്ത്,ഭർത്താവിന്റെ സംവിധാനം, തികഞ്ഞ ഒരു കുടുംബചിത്രം എന്ന സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.