മദ്യപിക്കുന്നത് കണ്ട് മാതാപിതാക്കള്‍ അമ്ബരന്നിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കൊളമ്ബോയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ മിഷ മാലിക്കാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്കൊപ്പം ഒരു റസ്റ്റൊറന്റിലെത്തിയത്.
മകളുടെ പിറന്നാളാണെന്ന് റസ്റ്റൊറന്റിലെ ജീവനക്കാരോട് പറഞ്ഞപ്പോള്‍ പ്രത്യേകമായി തയാറാക്കിയ കേക്ക് അല്ലെങ്കില്‍ ഐസ്ക്രീമാണ് മാതാപിതാക്കള്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ ഇവരുടെ മുമ്ബില്‍ എത്തിയതാകട്ടെ വിലകൂടിയ മദ്യമായ ടക്വീലയുടെ ഒരു ഷോട്ടായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ മകള്‍ ടക്വീല കഴിക്കുമ്ബോള്‍ മാതാപിതാക്കള്‍ അമ്ബരന്നു നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. തലയില്‍ കൈകൊടുത്ത് മകളുടെ മുഖത്ത് നോക്കി അച്ഛന് ഇരിക്കുമ്ബോള്‍ അമ്മയുടെ മുഖത്ത് മുഴുവന്‍ അമ്ബരപ്പായിരുന്നു.
Comments