മോഹന്‍ലാലിന്റെ ലൂസിഫറിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് തീരാത്ത അവസ്ഥയാണ്. റിലീസ് ചെയ്ത് ആറ് ദിവസം കഴിഞ്ഞിട്ടും ടിക്കറ്റ് പോലും ലഭിക്കാത്ത അത്രയും തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ സാമ്ബത്തിക ലാഭം കൊയ്ത് കൊണ്ടിരിക്കുന്ന ചിത്രം പല സിനിമകളുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്തു. നിലവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തിന്റെ റെക്കോര്‍ഡുകളും മറികടന്നെന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ റിലീസിനെത്തിയ ദിവസം തന്നെ വിദേശത്തേക്കും ലൂസിഫര്‍ എത്തിയിരുന്നു. യുഎഇ, ജിസിസി സെന്ററുകളിലും യുഎസ്, യുകെ പോലെയുള്ള സെന്ററുകളിലേക്കും സിനിമ എത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം ലൂസിഫര്‍ വിദേശത്ത് ഉയര്‍ന്ന കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ്. ഇതിനകം 28 കോടിയോളം ഈ സെന്ററുകളില്‍ നിന്ന് നേടിയിട്ടുണ്ടെന്നാണ് സൂചന.
കണക്കുകള്‍ സത്യമാണെങ്കില്‍ തല അജിത്തിന്റെ വിശ്വാസത്തിന്റെ റെക്കോര്‍ഡാണ് ലൂസിഫര്‍ തകര്‍ത്തിരിക്കുന്നത്. വിശ്വാസം ഏകദേശം 21 കോടിയോളമായിരുന്നു സ്വന്തമാക്കിയത്. ഇപ്പോള്‍ വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം ലൂസിഫര്‍ സ്വന്തമാക്കി. 46.58 കോടിയോളം സ്വന്തമാക്കിയ രജനികാന്തിന്റെ പേട്ടയാണ് രണ്ടാം സ്ഥാനത്തുള്ളത്.
കേരളത്തിലും മറ്റ് സെന്ററുകളിലും അതിശയിപ്പിക്കുന്ന പ്രകടനമാണ് ലൂസിഫര്‍ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് അമ്ബത് കോടി ക്ലബ്ബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ അഞ്ച് ദിവസം കൊണ്ട് നൂറ് കോടിയിലേക്ക് സിനിമ എത്തികൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Comments