You are Here : Home / വെളളിത്തിര

ആശ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി

Text Size  

Story Dated: Sunday, July 07, 2019 03:41 hrs UTC

പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്‍ വീഡിയോയുടെ പേരില്‍ തുടങ്ങിയ സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത്ത് ഡിജിപിക്ക് പരാതി നല്‍കി. സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ ശരത്ത് പറഞ്ഞു.

സിനിമയുടെ പിന്നണിക്കാരുടെ കൂട്ടായ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും വീഡിയോ എഡിറ്റ് ചെയ്തതാണ് പ്രശ്നമുണ്ടാക്കിയതെന്നും താരം തിരുവനന്തപുരത്ത് പറഞ്ഞു. വീഡിയോ വിവാദമാക്കിയത് ബോധപൂര്‍വമാണെന്ന് ആശാ ശരത് ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പും ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നത്. ഭര്‍ത്താവിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പോലീസില്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു. ആദ്യം പലരും കരുതിയത് വീഡിയോ യഥാര്‍ഥമാണെന്നാണ്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വീഡിയോ വിവാദമായതോടെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നടിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.