സിനിമ പാരമ്ബര്യമില്ലാതെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി ഇന്ന് മലയാള സിനിമയുടെ പ്രധാനഭാഗമാണ് ടൊവി. ഇന്ന് മിന്നു താരമായി തിളങ്ങുന്ന ടൊവിയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നൂറ് രൂപ പോലും ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നത്ര. ക്ലബ്ബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്
ജോലി രാജിവെച്ച് സിനിമയില്‍ ചെറുപ്പകാലം മുതല്‍ തന്നെ സിനിമ മോഹം മനസ്സിലുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്വപ്ന സാക്ഷാത്കരത്തിനായി ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ്മ സിനിമയിലേയ്ക്ക് ഇറങ്ങിയത്. വീട്ടുകാരില്‍ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ചേട്ടനും ചേട്ടത്തിയും ജോലി കളഞ്ഞ സമയത്തും തനിയ്ക്ക് എല്ലാ തരത്തിലുമുള്ള പിന്തുണയുമായി കൂടെയുണ്ടായിരുന്നു ടൊവിനോ പറഞ്ഞു.
ജോലി രാജിവെച്ച് സിനിമയില്‍
ചെറുപ്പകാലം മുതല്‍ തന്നെ സിനിമ മോഹം മനസ്സിലുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്വപ്ന സാക്ഷാത്കരത്തിനായി ഉണ്ടായിരുന്ന ജോലി രാജിവെച്ചിട്ടാണ്മ സിനിമയിലേയ്ക്ക് ഇറങ്ങിയത്. വീട്ടുകാരില്‍ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. ചേട്ടനും ചേട്ടത്തിയും ജോലി കളഞ്ഞ സമയത്തും തനിയ്ക്ക് എല്ലാ തരത്തിലുമുള്ള പിന്തുണയുമായി കൂടെയുണ്ടായിരുന്നു- ടൊവിനോ പറഞ്ഞു.
ചേട്ടന് കൊടുത്ത വാക്ക്
എന്റെ കല്യാണം നടക്കുന്നതിന്റെ രണ്ട് മാസം മുമ്ബായിരുന്നു ചേട്ടന്റെ വിവാഹം. കൈയില്‍ എടുക്കാന്‍ പത്ത് പൈസ ഇല്ലാത്ത സമയം. സിനിമയില്‍ സജീവമാകുമെന്ന് കരുതി ചേട്ടന്റെ വിവാഹത്തിനും മനസമ്മതത്തിനും സ്യൂട്ട് തന്റെ വകയായി നല്‍കാമെന്ന് വാക്കും കൊടുത്തു. കല്യാണത്തിന് ഡ്രസ് എടുക്കുന്ന സമയമായി. അക്കൗണ്ടില്‍ നൂറ് റൂപ പോലുമില്ല.വസ്ത്രം വാങ്ങണമെങ്കില്‍ പതിനായിരം രൂപയെങ്കിലും വേണം. ഈ കഥ ഏട്ടനോട് പോലും പറഞ്ഞിട്ടില്ല. ടൊവിനോ പറഞ്ഞു.
ഫോണ്‍ റിങ്ങ് ടോണ്‍
ഫോണിന്റെ റിങ്ടോണ്‍ നയാപൈസയില്ല എന്ന് മറ്റേണ്ട അവസ്ഥയില്‍വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ആളുകള്‍ തമാശയാണെന്ന് കരുതും. എന്നാല്‍ അന്ന് ഞാന്‍ പണില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകുകയായിരുന്നു. അങ്ങനെയിരുന്ന സമയത്താണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെവ അഡ്വാന്‍സ് ലഭിക്കുന്നത്. അങ്ങനെചേട്ടനു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കുകയും ചെയ്തതു.
ഒരുപാട് പേരുടെ സഹായം
ഒരുപാട് പേരുടെ സഹായത്തിന്റെ ഫലം കൊണ്ടാണ് ഇവിടെ എത്തിയതെന്നും താരം പറഞ്ഞു. . ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളുണ്ടാകും. പിന്നീട് ഇരട്ടി മധുരം തരുന്ന രീതിയില്‍ സന്തോഷം നല്‍കും. ജോലി രാജിവെച്ചതു മുതലുളള തന്റെ എല്ലാ ചിലവും നോക്കിയിരുന്നത് ചേട്ടനായിരുന്നു. ഇഷ്ടമില്ലാത്ത ജോലിയാണെങ്കില്‍ നീ ചെയ്യേണ്ട എന്നു പറഞ്ഞ് പാഷനു പിറകെ പോകാന്‍ എനിക്കു പ്രചോദനം നല്‍കിയത് ചേച്ചിയായിരുന്നു- ടൊവിനോ കൂട്ടിച്ചേര്‍ത്തു.
Comments