മഹാരാഷ്ട്ര: കാലിഫോര്‍ണിയ ഫ്രിമോണ്ടില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ വിയറ്റ്‌നാമില്‍ നിന്നുള്ള പ്രൊഫസറെ മറാഠി അചാരാനുഷ്ഠാനങ്ങള്‍ക്ക് വിധേയമായി വിവാഹം കഴിച്ചു. മോഹന്‍കുമാര്‍ ഹൃഷി സത് വെന്‍(43) എന്ന എന്‍ജിനീയര്‍ വിന്‍ എന്ന മുപ്പത്തിയഞ്ചുകാരനെ മാല ചാര്‍ത്തി നടത്തിയ വിവാഹം ഇന്ത്യന്‍ നിയമവ്യവസ്ഥക്കു നേരെ ഉയര്‍ത്തിയ വലിയ ഇന്ത്യന്‍ നിയമ വ്യവസ്ഥക്കു നേരെ ഉയര്‍ത്തിയ വലിയ വെല്ലുവിളിയായിരുന്നു. ഡിസംബര്‍ 30നായിരുന്നു വിവാഹം. ഇന്ത്യന്‍ പീനല്‍കോര്‍ഡ് സ്വവര്‍ഗ വിവാഹം ക്രിമിനല്‍ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം ഹിന്ദു ശ്ലോക-മന്ത്രങ്ങളുടെ അകമ്പടിയോടെ മോതിരവും സമ്മാനങ്ങളും പരസ്പരം കൈമാറിയുമാണ് ആഘോഷമാക്കിയത്. എന്റെ പ്രിയപ്പെട്ടവരുടെ മുമ്പില്‍ വെച്ചു വിനെ എന്റെ ജീവിത സഹായിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ അസംതൃപ്തിയുണ്ടെന്ന് മംഗളകര്‍മ്മങ്ങള്‍ക്കു ശേഷം എന്‍ജിനീയര്‍ പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുകയും, ഇന്ത്യയില്‍ വളരുകയും ചെയ്ത മോഹന്‍കുമാര്‍ 1987 ലാണ് അമേരിക്കയില്‍ എത്തിയത്. മാതാപിതാക്കളുടെ അകമ്പടിയോടെയായിരുന്നു മോഹന്‍കുമാര്‍ വിവാഹമണ്ഡപത്തിലേക്ക് പ്രവേശിച്ചത്.
Comments