You are Here : Home / EDITORS PICK

കൊമ്പു കോർക്കാൻ കുമ്മനം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, March 08, 2019 11:45 hrs UTC

കുമ്മനത്തിന്റെ അത്ര വിജയസാധ്യത മറ്റാർക്കുമില്ലെന്ന നിലപാടാണ് ആർഎസ്എസിന്റേത്. ശശി തരൂരിനോടു മൽസരിക്കാൻ കുമ്മനത്തിനേ പറ്റൂ എന്ന നിലപാട് പ്രവർത്തകർക്കുമുണ്ട്. ഗവർണർ പദവി രാജിവച്ചത് മത്സരിക്കുന്നതിനു വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന നേതാക്കൾ . സിറ്റിങ് എംപിയായതിനാൽ ശശി തരൂർ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കുമ്മനം കൂടി എത്തുകയാണെങ്കിൽ ശക്തമായ മൽസരമായിരിക്കും തിരുവനന്തപുരം ലോക്സഭാ സീറ്റിലുണ്ടാകുക.പാർട്ടിക്കുള്ളിലെ സകല ഗ്രൂപ്പ് നേതാക്കൾക്കും കുമ്മനം വന്നാലും വന്നില്ലെങ്കിലും ഒന്നുമില്ല എന്ന നിസ്സംഗഭാവമാണ്. എന്നാൽ, ശശി തരൂരിനോടു കൊമ്പുകോർക്കാൻ കുമ്മനത്തിനേ പറ്റൂ എന്ന നിലപാടിലും വിശ്വാസത്തിലുമാണ് പ്രവർത്തകർ.കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരംമണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിപ്പിക്കണമെന്നും, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരണമെന്നുമുളള പാർട്ടി അനുഭാവികളുടെ ആഗ്രഹത്തിനാണ് ഇതോടെ പൂർത്തീകരണമാകുന്നത്. ഏറ്റവുമൊടുവില്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പാലക്കാട് എത്തിയപ്പോഴും ആര്‍എസ്എസ് നേതൃത്വം ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുമ്മനം കേരളത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നു കേന്ദ്ര നേതൃത്വത്തിനു കൂടി ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസിനു വേണ്ടി കളത്തിലിറങ്ങുകയെന്നത് ഉറപ്പായിക്കഴിഞ്ഞു. സിപിഐ ആകട്ടെ സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി തിരുവനന്തപുരം വീണ്ടും മാറും. കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണ്. തിരുവനന്തപുരത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.പി. മുകുന്ദനും തീരുമാനം മാറ്റി. സിപിഐ സ്ഥാനാർഥിയായി സി. ദിവാകരനാണ് തിരുവനന്തപുരത്തു മൽസരിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.