You are Here : Home / Readers Choice

നാലു കോടി അടിച്ച ടിക്കറ്റ് നഷ്ടപ്പെട്ടു; തായ്‍ലൻഡ് സ്വദേശി ആത്മഹത്യ ചെയ്തു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, February 25, 2018 02:03 hrs UTC

 

 

ന്യൂയോർക്ക്∙  ജാക്ക്പോട്ടിൽ നാലു കോടി നേടിയ ആൾ ആത്മഹത്യ ചെയ്തു. തായ്‍ലൻഡ് സ്വദേശിയായ 42കാരൻ ജിറാവുത്ത് പോംഗ് ഫാൻ ആണ് അമിത സന്തോഷത്തിനൊടുവിൽ ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിച്ചത്. 

ഇദ്ദേഹം നവംബറിൽ വാങ്ങിയ ടിക്കറ്റിന് 42 മില്യൻ തായ് ബത്ത് (4.2 കോടി രൂപ) സമ്മാനം ലഭിച്ചിരുന്നു. ആഹ്ളാദം അടക്കാനാവാതിരുന്ന അദ്ദേഹം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വലിയ ആഘോഷം സംഘടിപ്പിച്ചിരുന്നു. പിറ്റേദിവസം ടിക്കറ്റിനു വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് അതു തനിക്കു നഷ്ടമായ വിവരം ഞെട്ടലോടെ മനസിലാക്കിയത്. 

മാനസിക സംഘർഷത്തിനും സങ്കടത്തിനും പിടിയിലർന്ന് അദ്ദേഹം സ്വയം വെടിയുതിർത്താണു മരിച്ചത്. തനിക്കു സമ്മാനം ലഭിച്ചിരുന്നത് സത്യമായിരുന്നുവെന്നും അതിന്റെ പേരിൽ കുടുംബാംഗങ്ങളെ ആരും പരിഹസിക്കരുതെന്നും അദ്ദേഹം ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More