You are Here : Home / Readers Choice

അമേരിക്കന്‍ കലാലയങ്ങളിലെ വിശപ്പ് കത്തിക്കാളുന്നു

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Monday, April 23, 2018 11:32 hrs UTC

അമേരിക്കന്‍ കലാലയങ്ങളിലെ വിദ്യാര്‍ത്ഥീ വിദ്യാര്‍തഥിനികളില്‍ ആഹാരത്തിന് പണം കണ്ടെത്താനാവാതെ വിശന്ന് ഇരിക്കേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായി വിവിധ സര്‍വ്വേഫലങ്ങള്‍ പറയുന്നു. ചില സംസ്ഥാനങ്ങളില്‍ കാമ്പസ് ബുക്ക് സ്റ്റോര്‍ പോലെ തന്നെ സൗജന്യ ആഹാരകലവറകള്‍(പാന്‍ട്രികള്‍) തുറക്കേണ്ടത് ആവശ്യമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 2012 ല്‍ ആരംഭിച്ച കോളേജ് ആന്റ് യൂണിവേഴ്‌സിറ്റി ഫുഡ് ബാങ്ക് അലയന്‍സില്‍ ഇതിനകം 570 കാമ്പസ് ഫുഡ് പാന്‍ട്രികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അലയന്‍സ് കോളേജുകളില്‍ ഫുഡ് പാന്‍ട്രികള്‍ സ്ഥാപിക്കുന്നതിനും വിശപ്പു അകറ്റുന്നതിനുള്ള പദ്ധതികള്‍ക്കും വേണ്ടി സ്ഥാപിച്ച സ്ഥാപനമാണ്. ന്യൂയോര്‍ക്ക് ഈയിടെ തങ്ങളുടെ സംസ്ഥാന യൂണിവേഴ്‌സിറ്റി സിസ്റ്റത്തിലെ എല്ലാ കലാലയങ്ങളും സൗജന്യപാന്‍ട്രികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ബറോ ഓഫ് മന്‍ഹാട്ടന്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ത്ഥിനി, 47കാരി മെലനി ഔസലോ പറയുന്നു: വിശന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവില്ല.

 

എപ്പോഴും ശുണ്ഠി തോന്നും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാഞ്ഞതിനാല്‍ ഞാന്‍ ചില വിഷയങ്ങള്‍ക്ക് തോറ്റു. ഒരു കോളേജ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മെലനി. യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിനിലെ ഒരു ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ടോ നാലോ വര്‍ഷ ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കുന്ന 43,000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ 36% ത്തിനും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ്. ഈ കുട്ടികള്‍ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പലപ്പോഴും നേരിടേണ്ടി വരുന്ന പട്ടിണി മൂലം ഈ കുട്ടികള്‍ക്ക് അക്കാഡമിക് നേട്ടങ്ങള്‍ സാധ്യമാകുന്നില്ല. ജീവിതം മെച്ചപ്പെടുത്താന്‍ അക്കാഡമിക് നേട്ടങ്ങള്‍ ആവശ്യമാണെന്നും സര്‍വ്വേ നിരീക്ഷിച്ചു. കമ്മ്യൂണിറ്റി കോളേജുകളില്‍(പ്രധാനമായും രണ്ട് വര്‍ഷ അസോസിയേറ്റ് ബിരുദം നല്‍കുന്നവ) 42% കുട്ടികള്‍കര്ക് സമീകൃത ആഹാരത്തിന് ധനം കണ്ടെത്താന്‍ കഴിയുന്നില്ല. ആഹാരം കണ്ടെത്താന്‍ കഴിയാത്ത (ഫുഡ് ഇന്‍സെക്യൂയര്‍) വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ അത്രയും മണിക്കൂറുകള്‍ സ്‌ക്കൂളിലെ പഠനത്തിനും ഗൃഹപാഠത്തിനും ചെലവഴിക്കുന്നു. പക്ഷേ അവര്‍ നീണ്ട മണിക്കൂറുകള്‍ ജോലിയും ചെയ്യുന്നതിനാല്‍ കുറച്ചേ ഉറങ്ങാറുള്ളൂ. ഇത് അവരുടെ പഠനനേട്ടത്തെ ബാധിക്കുന്നു, ഹാര്‍വെസ്റ്റിംഗ് ഓപ്പര്‍ ച്യൂണിറ്റീസ് ഫോര്‍ പോസ്റ്റ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍(ഹോപ്) ലാബ്(വിസ്‌കോണ്‍ സോഷ്യാളജിസ്റ്റ് സാറ ഗോള്‍ഡ് റിക്ക്‌റാബ് പറയുന്നു. ഫുഡ് ഇന്‍സെക്യൂരിറ്റിയുടെ പ്രധാന കാരണങ്ങള്‍ വലിയ ഉയരുന്ന കോളേജ് ഫീസ്, ഹോസ്റ്റല്‍ ഫീസ് മാറ്റമില്ലാത്ത കുടുംബ വരുമാനം, പാര്‍ട്ട് ടൈം തൊഴില്‍ അവസരങ്ങളുടെ കുറവ്, ഫുഡ്സ്റ്റാമ്പുകള്‍ പോലും ലഭിക്കാത്ത അവസ്ഥ എന്നിവയാണെന്ന് ഗോള്‍ഡ് റിക്ക് റാബ് വിശദീകരിച്ചു. ഫുഡ് പാന്‍ട്രികള്‍ക്ക് കോളേജിന്റെ ഭാഗത്തുനിന്ന് ചെലവ് ഒന്നും ഉണ്ടാകുന്നില്ല. വോളന്റിയര്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍ട്ടി അംഗങ്ങളുമാണ് നടത്തിപ്പുകാര്‍. ആഹാര സാധനങ്ങളും നടത്തിപ്പിനുള്ള ധനവും ഡൊണേഷനുകളിലൂടെ ലഭിക്കുന്നു. 1993 ല്‍ തുടങ്ങിയ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുഡ്ബാങ്കാണ് ഇവയില്‍ ആദ്യത്തേത്. പ്രതിവര്‍ഷം 4,000 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ഫുഡ് ബാങ്ക് ആഹാരം നല്‍കുന്നു. 2017 ല്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍(ഡെമോക്രാറ്റ്) 7.5 മില്യന്‍ ഡോളര്‍ കാമ്പസുകളിലെ പാന്‍ട്രികള്‍ക്കും മറ്റുമായി നല്‍കുന്ന നിയമത്തില്‍ ഒപ്പു വച്ചു. സംസ്ഥാനത്തെ 64 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാന്‍ട്രികള്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഇങ്ങനെ ചെയ്യുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി ന്യൂയോര്‍ക്ക് മാറി.

 

ഇവയില്‍ 70% മുമ്പ് തന്നെ സൗജന്യപാന്‍ട്രികള്‍ ഉണ്ടായിരുന്നു.. സെഷനെക് ടഡി കൗണ്ടി കമ്മ്യൂണിറ്റി കോളേജിലെ പാന്‍ട്രിയില്‍ വരുമാനഭേദമില്ലാതെ അത് വിദ്യാര്‍ത്ഥിക്കും മാസത്തില്‍ മൂന്നു തവണ കടന്നു ചെന്ന് മുന്ന് ദിവസത്തെയ്ക്കുള്ള ആഹാരസാധനങ്ങളുമായി മടങ്ങാം. റോച്ചസ്റ്ററിലെ മണ്‍റോ കമ്മ്യൂണിറ്റി കോളേജ് മണ്‍റോ ദീര്‍ഘകാല പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു ട്രക്കില്‍ നിന്ന് ഗ്രനോല ബാറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും അവരെ സൗജന്യ പാന്‍ട്രിയിലേയ്ക്ക് നയിക്കുകയും ഫുഡ്സ്റ്റാമ്പുകള്‍ക്കും, ഭവന, ശിശു സംരക്ഷണ സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഏകജനയിതാക്കളായ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്തരം പദ്ധതികള്‍ വലിയ സഹായമാണ്. തൊഴില്‍ രഹിതരുടെ ശതമാനം കുറവാണെന്ന് ഔദ്യോഗിക രേഖകള്‍ പറയുമ്പോഴും തൊഴില്‍(പാര്‍ട്ട് ടൈമും, ഫുള്‍ടൈമും) അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലരെയും ഭാഗ്യം കടാക്ഷിക്കുന്നില്ല. വരുമാനം കുറഞ്ഞവരും, തീരെ വരുമാനം ഇല്ലാത്തവരും ചിലപ്പോള്‍ സ്വന്തം കുട്ടികള്‍ ഉള്ളവരുമായ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെ കത്തിക്കാളുന്ന വിശപ്പ് ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.