You are Here : Home / Readers Choice

ലാല്‍ അറിയുന്നുണ്ടോ ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഇപ്പോഴത്തെ അവസ്ഥ

Text Size  

Story Dated: Friday, February 08, 2019 08:59 hrs EST

എന്നാല്‍, ഈ രണ്ട് ചിത്രങ്ങളും നിര്‍മിച്ച പി കെ ആര്‍ പിള്ളയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.
 
ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് പി കെ ആര്‍ പിള്ളയുടെ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് മലയാളികള്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമാണ് 'ചിത്രം'. കൂടാതെ, വന്ദനവും മോഹന്‍ലാലിനു സൂപ്പര്‍സ്റ്റാര്‍ പദവി നേടിക്കൊടുത്ത സിനിമയാണ്. എന്നാല്‍ നാളുകളായി മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം ഇപ്പോള്‍. 
 
ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പികെ ആര്‍ പിളളയ്ക്ക്. ഒപ്പം നിന്നവര്‍ സ്വത്തുക്കളെല്ലാം തട്ടിയെടുത്തതോടെ ജീവിക്കാന്‍ വഴിയില്ലാതെ ആവുകയായിരുന്നു. ഓര്‍മ നശിച്ച അദ്ദേഹം മൂന്നുവര്‍ഷം മുമ്പ് മരിച്ചു പോയ മകന്‍ തിരിച്ചത്തുന്നതും നോക്കി നില്‍ക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More